നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2022 | ഐപിഎൽ ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇന്ന്; സാധ്യതകൾ ഇങ്ങനെ

    IPL 2022 | ഐപിഎൽ ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇന്ന്; സാധ്യതകൾ ഇങ്ങനെ

    നിലനിർത്തുന്ന നാല് താരങ്ങളിൽ രണ്ട് പേരെങ്കിലും ഇന്ത്യക്കാരായിരിക്കണം എന്നത് നിർബന്ധമാണ്.

    • Share this:
      2022 ലെ ഐപിഎല്‍ (IPL 2022) സീസണിന് മുന്നോടിയായി ഡിസംബറില്‍ നടക്കുന്ന മെഗാ താരലേലത്തിന്റെ (Mega Auction) പശ്ചാത്തലത്തില്‍ ലീഗിലെ ഫ്രാഞ്ചൈസികൾ നിലനിര്‍ത്തുന്ന താരങ്ങളുടെ (Player retention) പട്ടിക ഇന്ന് പുറത്ത് വരും. ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെയും എത്ര പേരെയാകും നിലനിർത്തുക എന്ന് ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി എല്ലാ ഫ്രാഞ്ചൈസികളും അവർ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണമെന്ന് ബിസിസിഐ (BCCI) അറിയിച്ചിരുന്നു.

      അടുത്ത സീസണിൽ പത്ത് ടീമുകളാണ് ഐപിഎല്ലിൽ മത്സരിക്കാൻ എത്തുന്നത്. ഇതോടെ ടീമുകൾക്ക് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി ഉയർത്തുകയും ടീമുകൾക്ക് ചിലവഴിക്കാവുന്ന പരമാവധി തുക 90 കോടിയാക്കി ഉയർത്തുകയും ചെയ്തിരുന്നു. നിലനിർത്തുന്ന നാല് താരങ്ങളിൽ രണ്ട് പേരെങ്കിലും ഇന്ത്യക്കാരായിരിക്കണം എന്നത് നിർബന്ധമാണ്. അതിനാൽ ടീമുകൾക്ക് ഒന്നുകിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ, ഒരു വിദേശ താരം എന്ന വ്യവസ്ഥയോ അല്ലെങ്കിൽ രണ്ട് ഇന്ത്യൻ, രണ്ട് വിദേശ താരങ്ങൾ എന്ന വ്യവസ്ഥയോ പിന്തുടരാം. നിലനിർത്തുന്ന കളിക്കാരുടെ എണ്ണം അനുസരിച്ച് ടീമുകൾക്ക് ചിലവഴിക്കാവുന്ന പരമാവധി തുകയിൽ വ്യത്യാസം വരികയും ചെയ്യും. നാല് താരങ്ങളെ നിലനി‍ർത്തിയാൽ ഇതിൽ നിന്ന് 42 കോടി രൂപയും, മൂന്ന് താരങ്ങളെ നിലനിർത്തിയാൽ 33 കോടി രൂപയും രണ്ടു താരങ്ങൾക്ക് 24 കോടി രൂപയും ഒരാളെ മാത്രമാണെങ്കിൽ 14 കോടി രൂപയുമായിരിക്കും ആകെ ലേലത്തുകയിൽ നിന്നും കുറയ്ക്കുക. അടുത്ത സീസണിൽ പുതുതായി എത്തുന്ന രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക.

      നിലനിര്‍ത്തുന്ന താരങ്ങളില്‍ ക്യാപ്ഡ്, അണ്‍ ക്യാപ്ഡ് വ്യത്യാസം ഉണ്ടാവില്ല. അതേസമയം, ടീമുകൾ നിലനിർത്തിയാലും ലേലത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കളിക്കാരന്റേത് ആയിരിക്കും. ലേലത്തിൽ നിന്നും കൂടുതൽ പ്രതിഫലം ലഭിക്കാൻ സാധ്യതയുണ്ടെന്ന് കളിക്കാരന് തോന്നിയാൽ ടീം നിലനിർത്തിയാലും അതിൽ നിന്നും ഒഴിവായി താരത്തിന് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

      നിലനിർത്താൻ പോകുന്നത് ഈ താരങ്ങളെ?

      അടുത്ത സീസണിലും തങ്ങളുടെ പഴയ ടീമുകളിൽ തുടരാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ക്യാപ്റ്റനും ടീമിന്റെ മുഖവുമായ എം എസ് ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മൊയീൻ അലി എന്നിവരെയാകും നിലനിർത്തുക.

      കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ കണ്ടെത്തലായ വെങ്കടേഷ് അയ്യർക്കൊപ്പം വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ എന്നിവരെയാകും നിലനിർത്തുക. അഞ്ച് വട്ടം ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം എടുത്തിട്ടുള്ളത് എങ്കിലും സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷൻ, പൊള്ളാർഡ് എന്നിവരിൽ ആരെങ്കിലും ഒരാളെയും നിലനിർത്തിയേക്കാനുള്ള സാധ്യതകളുമുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്‌വെല്ലിനെയാകും നിലനിർത്തുക. എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം അറിയിച്ചതോടെ ബാംഗ്ലൂർ ഒരു താരത്തെ കൂടി നിലനിർത്താൻ തീരുമാനിച്ചേക്കും. യുസ്വേന്ദ്ര ചാഹലിനാകും നറുക്ക് വീഴുക എന്നാണ് കരുതുന്നത്.

      Also read- IPL 2022 |'തല' ചെന്നൈയില്‍ തന്നെ; ധോണിയെ മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ചെന്നൈ; രാഹുല്‍ ലഖ്നൗ ടീം നായകന്‍, റിപ്പോര്‍ട്ട്

      ഡൽഹി ക്യാപിറ്റൽസ് ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്‌സർ പട്ടേൽ, ആൻറിച്ച് നോർക്യ എന്നിവരെയാകും നിലനിർത്തുക. ശ്രേയസ് അയ്യരെ ലേലത്തിൽ വിട്ട് തിരിച്ചുപിടിക്കാനാകും അവർ ലക്ഷ്യമിടുന്നത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും അവരുടെ ക്യാപ്റ്റന്മാരായ സഞ്ജു സാംസണെയും കെയ്ൻ വില്യംസണെയും നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്.

      Also read- രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല - റിപ്പോർട്ട്

      എന്നാൽ പഞ്ചാബിന്റെ ക്യാപ്റ്റനായ കെ എൽ രാഹുൽ ടീം വിടാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചതോടെ ആരെയും നിലനിർത്തുന്നില്ല എന്ന നിലപാടാണ് പഞ്ചാബ് കിങ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഐപിഎല്ലിൽ നിറം മങ്ങിയെങ്കിലും ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓസീസ് താരം ഡേവിഡ് വാർണറെ ഹൈദരാബാദ് നിലനിർത്തുമോ എന്നത് കൂടി ആരാധകർ ഉറ്റുനോക്കുന്നുണ്ട്. വാർണറെ ഹൈദരാബാദ് കൈവിട്ടാൽ രാഹുലിനൊപ്പം ലേലത്തിൽ നിർണായക സാന്നിധ്യമായി മാറാൻ വാർണറും ഉണ്ടാകും
      Published by:Naveen
      First published: