ഐപിഎല്‍(IPL) അടുത്ത സീസണിന് മുന്നോടിയായി ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിട്ടു. ജസ്പ്രീത് ബുംറയും(Jasprit Bumrah) രോഹിത് ശര്‍മയും(Rohit sharma) അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടാകും. എംഎസ് ധോണിയും(MS Dhoni) രവീന്ദ്ര ജഡേജയും(Ravindra Jadeja) ചെന്നൈ സൂപ്പര്‍ കിങ്സിലും കെയ്ന്‍ വില്ല്യംസണ് സണ്‍റൈസേഴ്സ് ഹൈദരാബാദിലും കളിക്കും.
ധോണിക്കും ജഡേജയ്ക്കുമൊപ്പം റുതുരാജ് ഗെയ്ക്ക്വാദിനേയും മോയിന്‍ അലിയേയും ചെന്നൈ നിലനിര്‍ത്തി. സുനില്‍ നരെയ്ന്, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരേയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.
വിരാട് കോഹ്ലിയേയും ഗ്ലെന്‍ മാക്സ്വെല്ലിനേയുമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. റിഷഭ് പന്ത്, പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, അന്റിച്ച് നോക്കിയെ എന്നിവര്‍ അടുത്ത സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകും. രാജസ്ഥാന് റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയിട്ടുണ്ട്.
അടുത്ത സീസണ് മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. നിലവില്‍ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിര്‍ത്താം. രണ്ടു വീതം ഇന്ത്യന്‍, വിദേശ താരങ്ങള്‍ അല്ലെങ്കില്‍ മൂന്നു ഇന്ത്യന്‍ താരവും ഒരു വിദേശിയും എന്ന രീതിയില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.
IPL 2022 |കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത2022 ലെ ഐപിഎല്ലില്‍ താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, പ്രമുഖ താരങ്ങളായ കെ എല്‍ രാഹുല്‍ (K L Rahul), റാഷിദ് ഖാന് (Rashid Khan) എന്നിവര്‍ക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്ത വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും പരാതി നല്കിയെന്നു ബി സി സി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബി സി സി ഐ ഒരു ഐ പി എല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന് റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.
Read also:
Ajinkya Rahane |'അവനെ കൈവിടില്ല, പ്രതിഭയാണവന്‍'; രഹാനെയുടെ ഫോംഔട്ടിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്പഞ്ചാബ് കിങ്സ് വിടാന്‍ കെ എല്‍ രാഹുലിന് പുതിയ ലഖ്നൗ ഫ്രാഞ്ചൈസി 20 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും 16 കോടിയുടെ ഓഫര്‍ നല്‍കിയിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റാഷിദിനെ നിലനിര്‍ത്താന്‍ നോക്കുന്നുണ്ടെങ്കിലും 12 കോടിയില്‍ കൂടുതല്‍ നല്കാന് ആഗ്രഹിക്കുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.