ടി20 ലീഗുകളിലെ ഏറ്റവും ഗ്ലാമറസ് ലീഗുകളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (Indian Premier League, IPL) വമ്പൻ മാറ്റങ്ങൾക്ക് വേദിയാകുന്നു. പുത്തൻ ടീമുകളുടെ വരവും, മെഗാ താരലേലവും (Mega Auction) നടക്കാനിരിക്കുന്ന അടുത്ത സീസണിൽ (IPL 2022) ഐപിഎല്ലിന്റെ പ്രധാന സ്പോൺസറും മാറാൻ ഒരുങ്ങുന്നു. അടുത്ത സീസണിൽ ടാറ്റ ഗ്രൂപ്പ് (Tata Group) ഐപിഎല്ലിന്റെ പ്രധാന സ്പോൺസറായി എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേല്‍ (Brijesh Patel).
നിലവിലെ സ്പോൺസർമാരായ ചൈനീസ് കമ്പനി വിവോയ്ക്ക് (VIVO) പകരമായാണ് ടാറ്റ എത്തുക എന്നാണ് ബ്രിജേഷ് പട്ടേൽ വാർത്താ ഏജൻസിയായ എഎൻഐയോട് വിശദീകരിച്ചത്. ഇന്ന് ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ (IPL Governing COuncil) യോഗത്തിലാണ് ഇക്കാര്യം തീരുമാനമായതെന്ന് പട്ടേൽ അറിയിച്ചു. ഇതോടെ 'ടാറ്റ ഐപിഎൽ' (Tata IPL) എന്ന പേരിലായിരിക്കും വരും സീസണിലെ ഐപിഎൽ അറിയപ്പെടുക.
രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളിലൊന്നായ ടാറ്റയ്ക്ക് പ്രധാന സ്പോൺസറുടെ അവകാശം കൈമാറാനുള്ള വിവോ നടത്തിയ അഭ്യർത്ഥന ഐപിഎൽ ഗവേണിങ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഐപിഎല്ലിന്റെ സ്പോൺസറായി തുടരാൻ വിവോയ്ക്ക് രണ്ട് വർഷം കൂടി അധികാരമുണ്ടെങ്കിലും സ്പോൺസർഷിപ്പ് അവകാശം ടാറ്റയ്ക്ക് കൈമാറാൻ വിവോ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.
Also read-
IPL 2022 | കോവിഡ് ഭീഷണി; അടുത്ത സീസണിലെ ഐപിഎൽ മഹാരാഷ്ട്രയിൽ മാത്രമാക്കിയേക്കും - റിപ്പോർട്ട്2018ല്‍ 440 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്ലിന്റെ പ്രധാന സ്പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്നങ്ങളുടെ പേരില്‍ ചൈന വിരുദ്ധ വികാരം രാജ്യത്ത് വർധിച്ചതോടെ 2020ല്‍ ഒരു വര്‍ഷത്തേക്ക് ഐപിഎല്ലിന്റെ പ്രധാന സ്പോൺസർ സ്ഥാനം വിവോ ഒഴിഞ്ഞിരുന്നു. തുടർന്ന് ആ സീസണില്‍ ഡ്രീം 11 (Dream 11) ഐപിഎല്ലിന്റെ സ്പോൺസർ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ സീസണിൽ വീണ്ടും സ്പോൺസർ സ്ഥാനം ഏറ്റെടുത്തെങ്കിലും 2022 ൽ സ്പോൺസർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ടായിരുന്നു.
Also read- I
ND VS WI | ഇന്ത്യ - വിൻഡീസ് ടി20 പരമ്പര; തിരുവനന്തപുരത്തെ മത്സരം മാറ്റിയേക്കും; കോവിഡ് വ്യാപനം ആശങ്കവിവോയ്ക്ക് പകരം ടൂർണമെന്റിന്റെ പ്രധാന സ്പോൺസറാകാൻ ഒരുങ്ങുന്ന ടാറ്റ നിലവിൽ രണ്ട് വർഷത്തേക്കാണ് ബിസിസിഐയുമായി കരാറിലെത്തിയിരിക്കുന്നത്. 2022, 2023 സീസണുകൾക്ക് ശേഷം സ്പോൺസറെ കണ്ടെത്താൻ വീണ്ടും ലേലം നടത്തു൦. അതേസമയം, ഐപിഎല്ലിന്റെ പ്രധാന സ്പോൺസറാകാൻ ടാറ്റ എത്ര പൈസ മുടക്കിയെന്ന കാര്യ൦ ഇനിയും വ്യക്തമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.