• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 |ഐപിഎല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ; സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല

IPL 2022 |ഐപിഎല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ; സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല

ഐപിഎല്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

  • Share this:
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 15ആം സീസണ്‍ ഇന്ത്യയില്‍ വെച്ചുതന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാല്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കില്ല.

    ബിസിസിഐയുടെ (BCCI) ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് (ANI) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പുനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഐപിഎല്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജനുവരി 20 ന് മെഗാതാരാലേലത്തിനുള്ള താരങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചിരുന്നു. ആകെ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. ഫെബ്രുവരി 12, 13 തിയതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. ഇത്തവണ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. വിവോയ്ക്ക് പകരം ടാറ്റയാണ് ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍.

    S Sreesanth |ഐപിഎല്‍ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്ത് ശ്രീശാന്ത്; അടിസ്ഥാന വില അറിയാം

    ഐപിഎല്‍ 15ആം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി (Mega auction) പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് ബിസിസിഐ (BCCI) പുറത്തുവിട്ടു. താര ലേലത്തിനായി മലയാളി സ്റ്റാര്‍ പേസര്‍ എസ് ശ്രീശാന്ത് (S Sreesanth) പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ലേലത്തിന് പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. 1214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.

    ചില വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, സാം കറെന്‍, ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ലേലത്തില്‍ നിന്നും പിന്‍മാറിയവരുടെ കൂട്ടത്തിലുണ്ട്.

    2 കോടി അടിസ്ഥാന വിലയായ ഇന്ത്യന്‍ താരങ്ങള്‍

    ആര്‍ അശ്വിന്‍, ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, റായിഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്.

    രണ്ട് കോടി അടിസ്ഥാന വിലയായ വിദേശ കളിക്കാര്‍
    മുജീബ് സദ്രന്‍, അഷ്ടണ്‍ അഗര്‍, കോല്‍ട്ടര്‍ നൈല്‍, കമിന്‍സ്, ഹെയ്സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷക്കീബ് അല്‍ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സാം ബില്ലിങ്സ്, സഖ്വിബ് മഹ്മൂദ്, ക്രിസ് ജോര്‍ദാന്‍, ക്രെയ്ഗ് ഒവര്‍ടണ്‍, ആദില്‍ റാഷിദ്, ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലേ, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ഡികോക്ക്, ഡുപ്ലസിസ്, റബാഡ, ഇമ്രാന്‍ താഹിര്‍, ഫാബിയാന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഇവിന്‍ ലെവിസ്, ഓഡെന്‍ സ്മിത്ത്.

    Published by:Sarath Mohanan
    First published: