നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli |'ആത്മാവും ഹൃദയവും നല്‍കി കളിക്കും'; ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലി

    Virat Kohli |'ആത്മാവും ഹൃദയവും നല്‍കി കളിക്കും'; ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലി

    15 കോടി രൂപയ്ക്കാണ് കോഹ്ലിയെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം.

    Virat Kohli (Image: Virat Kohli, Twitter)

    Virat Kohli (Image: Virat Kohli, Twitter)

    • Share this:
      ഐപിഎല്‍ (IPL) അടുത്ത സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. അടുത്ത സീസണില്‍ ഹൃദയവും ആത്മാവും നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി (Virat Kohli).

      ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെയാണ് കോഹ്ലിയുടെ പ്രതികരണം. 15 കോടി രൂപയ്ക്കാണ് കോഹ്ലിയെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. മെഗാ താര ലേലത്തിലേക്ക് ഫ്രാഞ്ചൈസിയുടെ പക്കലുള്ള തുക കൂട്ടുന്നതിനായാണ് കോഹ്ലി പ്രതിഫലം കുറച്ചിരിക്കുന്നത്.

      കഴിഞ്ഞ സീസണോടെ കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 'ആ യാത്ര തുടരുകയാണ്. എന്നെ ആര്‍സിബി നിലനിര്‍ത്തി. ഇത് സംബന്ധിച്ച് അവര്‍ എന്നെ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ എനിക്കുണ്ടായില്ല. മനോഹരമായ യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം. മൂന്ന് വര്‍ഷം കൂടി ഫ്രാഞ്ചൈസിക്കൊപ്പം എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഏറ്റവും മികച്ചത് ഇതുവരെ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അടുത്ത സീസണിലേക്കായി ഇറങ്ങുമ്പോള്‍ ഒരു സ്പെഷ്യല്‍ ഫീലിങ്ങും ഉള്ളില്‍ വരുന്നുണ്ട്,'- കോഹ്ലി പറഞ്ഞു.

      2008 മുതല്‍ ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്ലി. 6283 റണ്‍സാണ് ഐപിഎല്ലില്‍ നിന്നായി കോഹ്ലി നേടിയത്. 2016ലെ സ്വപ്ന തുല്യമായ സീസണില്‍ 973 റണ്‍സ് കോഹ്ലി പോക്കറ്റിലാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീട നേട്ടം എന്നത് കോഹ്ലിക്ക് കിട്ടാക്കനി തന്നെയായി തുടരുകയാണ്.

      IPL 2022 |രോഹിത്തും ബുംറയും മുംബൈയില്‍; ധോണിയും ജഡേജയും ചെന്നൈയില്‍; നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത്

      ഐപിഎല്‍ അടുത്ത സീസണിന് മുന്നോടിയായി ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിട്ടു. ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടാകും. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സിലും കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും കളിക്കും.

      ധോണിക്കും ജഡേജയ്ക്കുമൊപ്പം റുതുരാജ് ഗെയ്ക്ക്വാദിനേയും മോയിന്‍ അലിയേയും ചെന്നൈ നിലനിര്‍ത്തി. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരേയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത്.

      റിഷഭ് പന്ത്, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, അന്റിച്ച് നോക്കിയെ എന്നിവര്‍ അടുത്ത സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകും. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. നിലവില്‍ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിര്‍ത്താം. രണ്ടു വീതം ഇന്ത്യന്‍, വിദേശ താരങ്ങള്‍ അല്ലെങ്കില്‍ മൂന്നു ഇന്ത്യന്‍ താരവും ഒരു വിദേശിയും എന്ന രീതിയില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.
      Published by:Sarath Mohanan
      First published: