നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samson| സഞ്ജു രാജസ്ഥാൻ വിട്ട് ധോണിയുടെ ചെന്നൈയിലേക്ക്? ആകാംക്ഷയോടെ ആരാധകർ

  Sanju Samson| സഞ്ജു രാജസ്ഥാൻ വിട്ട് ധോണിയുടെ ചെന്നൈയിലേക്ക്? ആകാംക്ഷയോടെ ആരാധകർ

  ഇൻസ്റ്റാഗ്രാമിൽ സഞ്ജു രാജസ്ഥാൻ റോയൽസിനെ പിന്തുടരുന്നില്ല, എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുടരുന്നുണ്ട്.

  IPL

  IPL

  • Share this:
   അടുത്ത ഐപിഎൽ (IPL 2022) മാറ്റങ്ങളുടെ വേദി ആയിരിക്കും. അടുത്ത സീസൺ ഐപിഎല്ലിൽ രണ്ട് പുതിയ ടീമുകൾ കൂടി എത്തുകയും ഒപ്പം മെഗാ താരലേലവും (Mega Auction) നടക്കുന്നതിനാൽ നിലവിലെ ടീമുകളിൽ കളിക്കുന്ന താരങ്ങളിൽ ആരൊക്കെയാകും അതേ ടീമിൽ തന്നെയുണ്ടാവുക എന്നത് പറയാൻ കഴിയാത്ത അവസ്ഥയാണ്. അടുത്ത സീസണിനായി ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെയിരിക്കെ മലയാളികളുടെ പ്രിയ താരമായ രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റനായ സഞ്ജു സാംസൺ (Sanju Samson) രാജസ്ഥാൻ വിട്ടേക്കും എന്നതാണ് ആരാധകർക്കടിയിൽ ചർച്ചയാകുന്നത്. രാജസ്ഥാൻ വിടുന്ന സഞ്ജു എം എസ് ധോണി (MS Dhoni) ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമായിരിക്കും (Chennai Super Kings) ചേരുക എന്നതാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

   ഇൻസ്റ്റാഗ്രാമിൽ (Instagram) സഞ്ജു രാജസ്ഥാൻ റോയൽസിനെ പിന്തുടരുന്നില്ല, എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുടരുന്നുണ്ട്. ഇതാണ് സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയേക്കും എന്ന റിപ്പോർട്ടുകൾക്ക് ബലമേകുന്നത്. ഇതോടൊപ്പം സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ വന്നിട്ട് അധിക ദിവസം ആയിട്ടില്ല എന്നതും ആരാധകരുടെ ഇടയിലെ ചൂടൻ ചർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

   ഇന്ത്യൻ ടീമിലെ (team India) സ്ഥിര സാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിൽ പൊന്നും വിലയുള്ള താരമാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ വളർന്ന സഞ്ജു ഇടക്കാലത്ത് ഡൽഹിക്ക് വേണ്ടി കളിച്ചെങ്കിലും പിന്നീട് രാജസ്ഥാനിലേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ നയിച്ചതും സഞ്ജു തന്നെയായിരുന്നു. ഐപിഎല്ലിൽ ഓരോ സീസണിലും തന്റെ നിലവാരം ഉയർത്തിക്കൊണ്ടുവരുന്ന സഞ്ജുവിനെ രാജസ്ഥാൻ അടുത്ത സീസണിൽ നിലനിർത്തും എന്നത് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെങ്കിലും മറിച്ച് സംഭവിച്ചാൽ ലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ചേക്കാവുന്ന താരം കൂടിയാണ്.

   ടീമിൽ എം എസ് ധോണിക്ക് പകരം വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ തീരുമാനമെടുത്താൽ അതിൽ അത്ഭുതമില്ല താനും. എന്നാൽ ധോണി ഏതാനും സീസണുകൾ കൂടി ഐപിഎല്ലിൽ തുടരുമെന്ന് ചെന്നൈ തന്നെ അറിയിച്ചിട്ടുണ്ട്. ചെന്നൈയിൽ ആരാധകർക്ക് മുന്നിൽ കളിച്ച് വിരമിക്കും എന്നാണ് ധോണിയും അറിയിച്ചിരുന്നത്. എന്നാലും ദീർഘകാല നിക്ഷേപം എന്ന നിലയിലായിരിക്കും സഞ്ജുവിനെ ടീമിലേക്ക് എത്തിക്കാൻ ചെന്നൈ ലക്ഷ്യമിടുന്നത്.

   Also read- IPL 2022 | ഐപിഎല്ലില്‍ പുതിയ ടീമുകള്‍ അഹമ്മദാബാദും ലക്‌നൗവും; അടുത്ത വര്‍ഷം മുതല്‍ പത്ത് ടീമുകള്‍

   ഐപിഎൽ മെഗാ താരലേലം അടുത്ത മാസം നടക്കുമെന്നാണ് സൂചനകൾ. അടുത്ത സീസണില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി എത്തുന്നതോടെ 10 ടീമുകളുടെ പോരാട്ടമായി മാറും. അഹമ്മദാബാദും ലക്‌നൗവുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. അഞ്ച് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കി മൊത്തം 74 മത്സരങ്ങളായിരിക്കും ടൂർണമെന്റിൽ ഉണ്ടാവുക.
   Published by:Naveen
   First published:
   )}