HOME /NEWS /Sports / 'ആ ക്യാച്ചിന്‍റെ കാര്യം പറ കോച്ചേ' സഞ്ജുവിന്‍റെ ആംഗ്യം വൈറലാകുന്നു

'ആ ക്യാച്ചിന്‍റെ കാര്യം പറ കോച്ചേ' സഞ്ജുവിന്‍റെ ആംഗ്യം വൈറലാകുന്നു

മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ നടന്ന ടീം മീറ്റിങ് വീഡിയോ ഇപ്പോൾ വൈറലാകുകയാണ്

മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ നടന്ന ടീം മീറ്റിങ് വീഡിയോ ഇപ്പോൾ വൈറലാകുകയാണ്

മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ നടന്ന ടീം മീറ്റിങ് വീഡിയോ ഇപ്പോൾ വൈറലാകുകയാണ്

  • Share this:

    ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു വി സാംസൺ എടുത്ത ഒരു ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സഞ്ജു തകർപ്പനൊരു ക്യാച്ചെടുത്തത്. പൃഥ്വി ഷായെയാണ് അവിശ്വസനീയമായ ഒരു മുഴുനീള ഡൈവിലൂടെ സഞ്ജു കൈപ്പിടിയിൽ ഒതുക്കിയത്.

    മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. എന്നാൽ ഈ മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ നടന്ന ടീം മീറ്റിങ് വീഡിയോയും ഇപ്പോൾ വൈറലാകുകയാണ്.

    മത്സര ശേഷം ഡ്രസിങ് റൂമില്‍ ടീം അംഗങ്ങളുമായി സംസാരിക്കുന്ന ശീലം രാജസ്ഥാൻ റോയൽസ് പരിശീലകന്‍ കുമാര്‍ സംഗക്കാരയ്ക്കുണ്ട്. മത്സരത്തിലെ മികവും കുറവുകളുമൊക്കെ ഈ അവസരത്തിൽ സംഗകാര ചൂണ്ടിക്കാട്ടാറുണ്ട്. ഇത്തരത്തിൽ സംഗകാര സംസാരിക്കുന്ന വീഡിയോ രാജസ്ഥാന്‍ തങ്ങളുടെ ഔദ്യോഗിക പേജിലാണ് പങ്കുവെച്ചത്.

    ഡ്രസിങ് റൂമിലെ സംസാരത്തില്‍ ക്യാപ്റ്റന്‍ സഞ്ജുവിനെ സംഗക്കാര പ്രശംസിക്കുന്നുണ്ട്. താരം നന്നായി ടീമിനെ നയിച്ചെന്ന് സംഗകാര പറഞ്ഞു. വിദഗ്ധമായി ബൗളര്‍മാരെ നിരത്താനും ഭയമില്ലാതെ തീരുമാനങ്ങളെടുക്കാനും സഞ്ജുവിന് കഴിഞ്ഞെന്ന് സംഗക്കാര ചൂണ്ടിക്കാട്ടുന്നു.

    എന്നാൽ പൃഥ്വി ഷായെ പുറത്താക്കാൻ താൻ എടുത്ത ക്യാച്ചിന്‍റെ കാര്യം കൂടി പറയാൻ സഞ്ജു കാട്ടുന്ന ആംഗ്യമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്സ്. സഞ്ജുവിന്‍റെ ആംഗ്യം കണ്ട സംഗകാര ചിരിക്കുന്നതും, പിന്നീട് ആ ചിരി ടീം അംഗങ്ങളിലേക്ക് പടരുന്നതുമാണ് വീഡിയോയിലുള്ളത്. ക്യാച്ചിന്‍റെ കാര്യം പറയാൻ മറന്നുപോയതാണെന്നും, മനോഹരമായ ക്യാച്ചാണ് സഞ്ജു എടുത്തതെന്നും സംഗകാര പിന്നീട് പറഞ്ഞു.

    First published:

    Tags: Ipl, IPL 2023, Rajasthan royals, Sanju Samson