• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023 | സച്ചിൻ ടെൻഡുൽക്കറിന്‍റെ ഐപിഎൽ നേട്ടം സൂര്യകുമാർ യാദവ് തകർത്തു

IPL 2023 | സച്ചിൻ ടെൻഡുൽക്കറിന്‍റെ ഐപിഎൽ നേട്ടം സൂര്യകുമാർ യാദവ് തകർത്തു

ബാംഗ്ലൂർ ഉയർത്തിയ വലിയ വിജയലക്ഷ്യം അനായാസം മറികടക്കാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു

  • Share this:

    ഐപിഎല്ലിന്‍റെ തുടക്കത്തിൽ നിറംമങ്ങിയെങ്കിലും തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് പുറത്തെടുത്തത്. ബാംഗ്ലൂർ ഉയർത്തിയ വലിയ വിജയലക്ഷ്യം അനായാസം മറികടക്കാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു.

    വെറും 35 പന്തിൽ നിന്ന് 83 റൺസെടുത്താണ് സൂര്യ മുംബൈയുടെ ടോപ് സ്‌കോററായത്. ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെടുന്നതായിരുന്നു സൂര്യകുമാർ യാദവിന്‍റെ ഇന്നിംഗ്സ്. ബാംഗ്ലൂർ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം വെറും 16.3 ഓവറിലാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്.

    ആർ‌സി‌ബിക്കെതിരായ മത്സരത്തിൽ, ഐ‌പി‌എൽ ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് സൂര്യ കളിച്ചത്. കൂടാതെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ നേട്ടം മറികടന്ന് മുംബൈ ഇന്ത്യൻസിനു വേണ്ടി ഏറ്റവുമധികം റൺസ് നേടുന്ന നാലാമത്തെ താരമായി മാറാനും സൂര്യയ്ക്ക് കഴിഞ്ഞു.

    മുംബൈ ഇന്ത്യൻസിന് വേണ്ടി 78 മത്സരങ്ങളിൽ നിന്ന് സച്ചിൻ 2334 റൺസ് നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം 83 റൺസ് അടിച്ച സൂര്യ സച്ചിനെ മറികടക്കുകയായിരുന്നു. മുംബൈയ്‌ക്കായി 80 മത്സരങ്ങളിൽ നിന്ന് 2412 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. വ്യക്തിഗത സ്കോർ 78ൽ എത്തിയപ്പോഴാണ് സൂര്യ, സച്ചിനെ മറികടന്നത്.

    Also Read- ആരാണ് നേഹൽ വധേര? മുംബൈ ഇന്ത്യൻസിന്റെ യുവ ബാറ്റിങ് സെൻസേഷനെ കുറിച്ച് അറിയാം

    ഐപിഎൽ ചരിത്രത്തിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ, 4900 റൺസുമായി രോഹിത് ശർമ്മയാണ് ഒന്നാം സ്ഥാനത്തുള്ളത്, കീറോൺ പൊള്ളാർഡ് (3412 റൺസ്), അമ്പാട്ടി റായിഡു (2416 റൺസ്) എന്നിവരെ പിന്നിലാക്കി സൂര്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ അടുത്ത മത്സരത്തിൽ അഞ്ച് റൺസ് നേടിയാൽ അമ്പാട്ടി റായിഡുവിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും അദ്ദേഹത്തിന് അവസരമുണ്ട്.

    Published by:Anuraj GR
    First published: