നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL Betting |ഐപിഎല്‍ വാതുവെയ്പ്പ്: ബെംഗളുരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

  IPL Betting |ഐപിഎല്‍ വാതുവെയ്പ്പ്: ബെംഗളുരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

  ചെന്നൈ സൂപ്പര്‍ കിംഗ്സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്.

  Image-@IPL (Twitter)

  Image-@IPL (Twitter)

  • Share this:
   ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളുരുവില്‍ 27 പേര്‍ അറസ്റ്റില്‍. 78 ലക്ഷം രൂപയും ഇവരില്‍ നിന്ന് ബെംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, സജീവ് എന്നിവരാണ് പിടിയിലായ മലയാളികള്‍.

   ഇവര്‍ക്കെതിരെ 20 കേസുകള്‍ രജിസറ്റര്‍ ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 12ന് ക്രൈംബ്രാഞ്ച് ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ റെയ്ഡ് നടത്തുകയും ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിലുള്ള മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചത്.

   ചെന്നൈ സൂപ്പര്‍ കിംഗ്സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്നും ഇതിനായി പ്രത്യേകം ഒരു മൊബൈല്‍ ആപ്ലിക്കേഷനുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാതുവെപ്പുമായി കൂടുതല്‍ മലയാളികള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.

   ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. പിടിയിലായത് വന്‍ റാക്കറ്റ് സംഘമെന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

   ദിവസങ്ങള്‍ക്ക് മുന്‍പ് സമാന സാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

   'സൈനികർ മരിച്ചുവീഴുമ്പോൾ നിങ്ങൾ ടി20 മത്സരം നടത്തുകയാണോ?'; ഇന്ത്യ-പാക് മത്സരം റദ്ദാക്കാൻ ആവശ്യപ്പെട്ട് അസദുദ്ദിൻ ഒവൈസി

   ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ മരിക്കുകയും ചെയ്യുമ്പോൾ പാകിസ്താനുമായി ഇന്ത്യ ടി20 മത്സരം കളിക്കാൻ പോവുകയാണോ എന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമീൻ പാർട്ടി നേതാവ് അസദുദ്ദിൻ ഒവൈസി. ടി20 ലോകകപ്പിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് ഒവൈസി ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

   'നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വച്ച്‌ പാകിസ്താന്‍ 'ടി20' കളിക്കുകയാണ്. ജമ്മു കശ്മീരില്‍ ഒമ്പത് സൈനികര്‍ ഇതിനോടകം കൊല്ലപ്പെട്ടു. അങ്ങനെയിരിക്കെ പാകിസ്താനുമായി ഒക്ടോബര്‍ 24-ന് കളിക്കാന്‍ പോവുകയാണോ?' - ഒവൈസി കേന്ദ്ര സർക്കാരിനോടായി ചോദിച്ചു.

   'കശ്മീരിൽ സൈനികർ മരിച്ചുവീഴുന്നു, സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുന്നു, ഇതെല്ലാം കേന്ദ്ര സർക്കാർ സുരക്ഷയിൽ വരുത്തിയ വീഴ്ചയാണ്, ഐബിയും അമിത് ഷായും എന്താണ് ചെയ്യുന്നത്, കേന്ദ്ര സർക്കാർ കശ്മീരിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഇതെല്ലാം.' - ഒവൈസി പറഞ്ഞു.

   ജമ്മു കശ്മീരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐസിസി ടൂർണമെന്റ് ആയതിനാൽ പിന്മാറാൻ കഴിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}