• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

IPL 2019: നൂറടിച്ച് കോഹ്ലി; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

58 പന്തില്‍ 9 ഫോറും നാല് സിക്‌സും സഹിതമാണ് കോഹ്ലിയുടെ സെഞ്ചുറി

news18
Updated: April 19, 2019, 10:29 PM IST
IPL 2019: നൂറടിച്ച് കോഹ്ലി; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ
58 പന്തില്‍ 9 ഫോറും നാല് സിക്‌സും സഹിതമാണ് കോഹ്ലിയുടെ സെഞ്ചുറി
  • News18
  • Last Updated: April 19, 2019, 10:29 PM IST IST
  • Share this:
കൊൽക്കത്ത: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മാസ്മരിക ഇന്നിങ്സിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൊൽക്കത്തക്കെതിരെ കൂറ്റൻ സ്കോർ. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ചുറിയുമായി വിരാട് കോലി കളം നിറഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 58 പന്തില്‍ 9 ഫോറും നാല് സിക്‌സും സഹിതമാണ് കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അവസാന രണ്ട് ഓവറുകളില്‍ 35 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. 19ാം ഓവറില്‍ പ്രസീദ് കൃഷ്ണ വഴങ്ങിയത് 19 റണ്‍സാണ്. അവസാന ഓവറില്‍ ഗേണി വഴങ്ങിയത് 16 റണ്‍സ്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കോഹ്ലിയെ ഗേണി പുറത്താക്കുകയും ചെയ്തു. അപ്പോഴേക്കും ആര്‍സിബി ക്യാപ്റ്റന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി 18 റണ്‍സ് പൂർത്തിയാക്കിയപ്പോൾ ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലിനെ നഷ്ടമായി. 11 പന്തില്‍ 11 റണ്‍സായിരുന്നു പാര്‍ത്ഥിവിന്റെ സമ്പാദ്യം. ആകാശ്ദീപ് നാഥ് 13 റണ്‍സിന് പുറത്തായപ്പോള്‍ മോയിന്‍ അലി 66 റണ്‍സുമായി കോഹ്ലിക്ക് പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും മോയിന്‍ അലിയും 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ അഞ്ചു ഫോറും ആറു സിക്‌സും സഹിതം 66 റണ്‍സാണ് മോയിന്‍ അലി അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ സ്റ്റോയിന്‍സും കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റില്‍ പുറത്താകാതെ ഇരുവരും 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടു പന്തില്‍ 17 റണ്‍സായിരുന്നു സ്റ്റോയിന്‍സിന്റെ സംഭാവന. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഗേണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

First published: April 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...