മുംബൈ: കോവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നീട്ടിവയ്ക്കാൻ ബിസിസിഐയിൽ ധാരണ. ഏപ്രിൽ രണ്ടാം വാരത്തിന് ശേഷം ടൂർണമെന്റുകൾ ആരംഭിക്കും. തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു.
ഏപ്രിൽ 15 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം. ടൂർണമെന്റിന്റെ ഘടനയിലും മാറ്റമുണ്ടാകും.
യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ടോ മൂന്നോ സ്ഥലത്തുവെച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. മാർച്ച് 29 മുതൽ മുംബൈയിൽ വെച്ച് മത്സരങ്ങൾ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എല്‍ 2020 സീസണ് അനിശ്ചിതത്വത്തിലായിരുന്നു. നടപടികളുടെ ഭാഗമായി വിദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളെല്ലാം ഏപ്രില്‍ 15 വരെ റദ്ദാക്കിയതോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.