ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 മുതല്‍ 2027 വരെയുള്ള സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണാവകാശമാണ് വിറ്റുപോയത്. 44,075 കോടി രൂപയ്ക്കാണ് ഐപിഎല്ലിലെ അടുത്ത അഞ്ച് വര്‍ഷത്തെ സംപ്രേഷണാവകാശം വിറ്റുപോയത്.
രണ്ട് കമ്പനികള്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ടെലിവിഷന്‍ സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം 20,500 കോടി രൂപയ്ക്കും വിറ്റതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഒരു മത്സരത്തില്‍ നിന്ന് മാത്രമായി ബിസിസിഐയ്ക്ക് ഏകദേശം 107 കോടി രൂപയിലധികം തുക ലഭിക്കും.
രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ സോണി, വിയാകോം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, റിലയന്‍സ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലങ്ങളിലൊന്നിനാണ് ഐപിഎല്‍ വേദിയാകുന്നത്.
2017-2022 കാലയളവിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയാണ് സ്വന്തമാക്കിയിരുന്നത്. അന്ന് 16,347 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ സോണിയുടെ വെല്ലുവിളി മറികടന്ന് ലേലം ഉറപ്പിച്ചത്.
ICC ODI Rankings |ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന് നാലാം സ്ഥാനം സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് പാകിസ്ഥാന് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്നത്. പരമ്പര പാകിസ്ഥാന് 3-0 ന് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ പാകിസ്ഥാന് അഞ്ചാം സ്ഥാനത്തായിരുന്നു.
പരമ്പര വിജയത്തോടെ 106 പോയന്റുകള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് പാകിസ്ഥാന് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 125 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 124 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 107 പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യയ്ക്ക് പിന്നാലെ ആറാമതായി ദക്ഷിണാഫ്രിക്കയും ഏഴാമതായി ബംഗ്ലാദേശുമുണ്ട്. ശ്രീലങ്ക എട്ടാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം റാങ്കിലും നില്ക്കുന്നു. അഫ്ഗാനിസ്ഥാനാണ് പത്താമത്. സിംബാബ്വെ 16-ാം റാങ്കിലേക്ക് വീണു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.