• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL Media Rights |ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാറിനും വയാകോമിനും; വിറ്റുപോയത് 48390 കോടി രൂപയ്ക്ക്

IPL Media Rights |ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാറിനും വയാകോമിനും; വിറ്റുപോയത് 48390 കോടി രൂപയ്ക്ക്

ഇതാദ്യമായിട്ടാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം രണ്ടു വ്യത്യസ്ത കമ്പനികള്‍ക്കു ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടും ഡിസ്നി സ്റ്റാറിനായിരുന്നു.

Image: IPLT20

Image: IPLT20

  • Share this:
    മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സും റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും (ടിവി) വയാകോമും (ഡിജിറ്റല്‍) ടൈംസ് ഇന്റര്‍നെറ്റും (ഓവര്‍സീസ്) ചേര്‍ന്ന് സ്വന്തമാക്കിയത്.

    ഇതാദ്യമായിട്ടാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം രണ്ടു വ്യത്യസ്ത കമ്പനികള്‍ക്കു ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടും ഡിസ്നി സ്റ്റാറിനായിരുന്നു.


    മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപയാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐക്ക് ലഭിക്കുക. 23,575 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കി.


    18 നോണ്‍ എസ്‌ക്ലൂസിവ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനായി വയാകോം 3,258 കോടി രൂപ കൂടി നല്‍കണം. ഓവര്‍സീസ് സംപ്രേഷണ അവകാശത്തിനായി 1057 കോടി രൂപ വയാകോമും ടൈംസ് ഇന്റര്‍നെറ്റും കൂടി ചെലവാക്കി.

    സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഓരോ മത്സരത്തിനും 57.5 കോടി രൂപ ബിസിസിഐക്ക് നല്‍കണം. ഡിജിറ്റല്‍, സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം ഓരോ മത്സരത്തിനും 50 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കേണ്ടത്.
    Published by:Sarath Mohanan
    First published: