• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL Auction |ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സില്‍; റെയ്‌നയെയും സ്മിത്തിനെയും വാങ്ങാന്‍ ആളില്ല

IPL Auction |ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സില്‍; റെയ്‌നയെയും സ്മിത്തിനെയും വാങ്ങാന്‍ ആളില്ല

പടിക്കലിനെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ 8.50 കോടി രൂപ നല്‍കി രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്.

  • Share this:
    ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Mega Auction) മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (Devdutt Padikkal) പൊന്നും വിലക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 7.75 കോടി രൂപയ്ക്കാണ് പടിക്കലിനെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

    പടിക്കലിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തി.

    ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.75 കോടി രൂപക്ക് പടിക്കലിനെ രാജസ്ഥാന്‍ ടീം സ്വന്തമാക്കുകയായിരുന്നു. പടിക്കലിനെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ 8.50 കോടി രൂപ നല്‍കി രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്.


    സുരേഷ് റെയ്‌നയെയും സ്മിത്തിനെയും വാങ്ങാന്‍ ആളില്ല

    സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ തയ്യാറാവാതെ ഫ്രാഞ്ചൈസികള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ റെയ്‌നയ്ക്ക് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല.

    ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും ലേലത്തില്‍ പിടിക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തില്‍ ടീമുകള്‍ എത്തിയില്ല.

    IPL Auction |പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി വാര്‍ണര്‍; ഡല്‍ഹി സ്വന്തമാക്കിയത് 6.25 കോടിക്ക്

    ഐപിഎല്‍ മെഗാ താരലേലത്തില്‍ (IPL mega auction) ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന ഒരു താരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ (David Warner). കഴിഞ്ഞ സീസണില്‍ നിറം മങ്ങിയത് മൂലം ക്യാപ്റ്റന്‍ സ്ഥാനവും തുടര്‍ന്ന് ടീമിലെ സ്ഥാനവും നഷ്ടമായ വാര്‍ണര്‍ താരലേലത്തില്‍ നേട്ടമുണ്ടാക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ഐപിഎല്ലിന് ശേഷം നടന്ന ടി20 ലോകകപ്പിലെ പ്രകടനവും താരത്തിന്റെ താരമൂല്യം ഉയരാന്‍ കാരണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

    പ്രതീക്ഷകള്‍ തെറ്റിക്കാതെ വാര്‍ണറിനായി വാശിയേറിയ മത്സരം നടത്തി ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ആണ് ഓസീസ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 6.25 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഡല്‍ഹിയിലേക്ക് എത്തുന്നത്. ഇതോടെ ഡല്‍ഹിയുടെ ഓപ്പണിങ് പ്രശ്നങ്ങളും തീര്‍ന്നു. തങ്ങളുടെ ഓപ്പണറായിരുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ നഷ്ടമായതിനു പകരം നല്ലൊരു പകരക്കാരനെയാണ് ഡല്‍ഹി ടീമിലെത്തിച്ചത്.

    ലേലത്തില്‍ വാര്‍ണറെ സ്വന്തമാക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എന്നിവരുണ്ടായിരുന്നെങ്കിലും തങ്ങളുടെ മുന്‍ താരം കൂടിയായ വാര്‍ണറെ ഡല്‍ഹി വിടാതെ പിടിക്കുകയായിരുന്നു.
    സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായി കഴിഞ്ഞ സീസണ്‍ തുടങ്ങിയ താരത്തിനു സീസണ്‍ അവസാനിക്കുമ്പോള്‍ സ്‌ക്വാഡില്‍ പോലും ഇല്ലാതെ ഹോട്ടല്‍ റൂമില്‍ ഇരിക്കേണ്ടി വന്ന അവസ്ഥ കടുത്ത ഹൈദരാബാദ് ആരാധകരെപ്പോലും വിഷമിപ്പിച്ചതാണ്. ഹൈദരാബാദ് ടീമിനെ തങ്ങളുടെ പ്രഥമ ഐപിഎല്‍ കിരീട നേട്ടത്തിലേക്കു നയിച്ച നായകന്‍ കൂടിയായിരുന്നു അതെന്നത് ഏറെ സങ്കടകരമായ അവസ്ഥയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മോശം ഫോം തുടര്‍ന്നതോടെ വാര്‍ണറിന്റെ പ്രഭാവം മുഖവിലയ്ക്കെടുക്കാതെ ടീം തഴയുകയായിരുന്നു.

    Published by:Sarath Mohanan
    First published: