HOME » NEWS » Sports » IPL SECOND LEG TO RESUME FROM SEPTEMBER 19 JJ

IPL 2021 | രണ്ടാം പാദം സെപ്റ്റംബർ 19 മുതൽ; ഒക്ടോബർ 15ന് ഫൈനൽ

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ടൂർണമെന്റ് നടത്തുക പ്രായോഗികമല്ലാത്തതിനാലാണ് ടൂർണമെന്റ് യു എ ഇയിലേക്ക് മാറ്റാൻ തീരുമാനമായത്. ഐ പി എൽ വീണ്ടും ആരംഭിക്കുമ്പോൾ അതിൽ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള കാര്യം ഇനിയും തീരുമാനമായിട്ടില്ല.

News18 Malayalam | news18
Updated: June 7, 2021, 7:27 PM IST
IPL 2021 | രണ്ടാം പാദം സെപ്റ്റംബർ 19 മുതൽ; ഒക്ടോബർ 15ന് ഫൈനൽ
IPL
  • News18
  • Last Updated: June 7, 2021, 7:27 PM IST
  • Share this:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു എ ഇയിൽ ആരംഭിക്കും. സെപ്റ്റംബര്‍ 19 ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിക്കുന്ന തരത്തിലാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഒക്ടോബര്‍ 15ന് ഫൈനല്‍ നടക്കും. ഇക്കാര്യം സംബന്ധിച്ച് ബി സി സി ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തിയതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക.

നേരത്തെ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും താരങ്ങളിലേക്ക് കൂടി കോവിഡ് വ്യാപിച്ചതോടെയാണ് ടൂർണമെന്റ് നിർത്തി വെക്കേണ്ടി വന്നത്. 60 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങാണ് ഇനി പൂർത്തിയാക്കാൻ ഉള്ളത്. ഇതിനായി ഏകദേശം 25 ദിവസമാണ് ആവശ്യമായി വരുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ പി എല്ലിന്റെ പതിനാലാം സീസണ്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബി സി സി ഐ. ഐ പി എല്‍ പൂർണമായും റദ്ദാക്കിയാല്‍ ഏകദേശം 2500 കോടിയുടെ നഷ്ടം ബി സി സി ഐ വഹിക്കേണ്ടി വരുമെന്നതിനാണ് ഏത് വിധേനെയും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

WTC Final | ഇന്ത്യ ശക്തർ; പക്ഷേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലൻഡിനാകും; പ്രവചനവുമായി യുവരാജ് സിങ്

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ടൂർണമെന്റ് നടത്തുക പ്രായോഗികമല്ലാത്തതിനാലാണ് ടൂർണമെന്റ് യു എ ഇയിലേക്ക് മാറ്റാൻ തീരുമാനമായത്. ഐ പി എൽ വീണ്ടും ആരംഭിക്കുമ്പോൾ അതിൽ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള കാര്യം ഇനിയും തീരുമാനമായിട്ടില്ല. ഈ സമയത്ത് ചില ടീമുകൾക്ക് രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാൽ മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടു നൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ് തുടങ്ങിയ ടീമിലെ താരങ്ങളാകും പ്രധാനമായും വിട്ട്നിൽക്കുക.

എന്നാൽ, ബി സി സി ഐ പുറകോട്ട് പോവാൻ തയ്യാറല്ല. ആരൊക്കെ പങ്കെടുക്കാതിരുന്നാലും ഐ പി എല്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബി സി സി ഐ. 'വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. അവരിൽ മിക്ക താരങ്ങളെയും കളിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനി താരങ്ങൾക്ക് എത്താൻ സാധിക്കില്ല എങ്കിൽ എന്തു വേണമെന്ന് അപ്പോൾ തീരുമാനിക്കാം. നിലവിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.' ബി സി സി ഐ ഒഫീഷ്യൽ വ്യക്തമാക്കി.

'അത് കോഹ്ലിയല്ല; നല്ല കവർ ഡ്രൈവ് കളിക്കാൻ പിന്തുടരുന്നത് ആ ബാംഗ്ലൂർ താരത്തെ': ബാബർ അസം

വിദേശതാരങ്ങളുടെ അഭാവത്തില്‍ രണ്ടാം പാദം നടത്തേണ്ടി വന്നാൽ പല ടീമുകള്‍ക്കും ഇത് കടുത്ത തിരിച്ചടിയാവും നൽകുക.‍ രാജസ്ഥാൻ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ ടീമുകൾക്കാവും വിദേശ താരങ്ങളുടെ അഭാവം കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുക. മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഡല്‍ഹി ടീമുകൾക്ക് വിദേശ താരങ്ങളുടെ അഭാവം കാര്യമായി ബാധിച്ചേക്കില്ല എന്നാണ് വിലയിരുത്തൽ.
നിലവിലെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തും ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നീ ടീമുകള്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.

Summary| IPL second leg to resume from September 19, final to be held on October 15
Published by: Joys Joy
First published: June 7, 2021, 7:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories