ഇന്റർഫേസ് /വാർത്ത /Sports / IPL2019 | കൊൽക്കത്തയെ വീണ്ടും വീഴ്ത്തി; ചെന്നൈ ഒന്നാമത്

IPL2019 | കൊൽക്കത്തയെ വീണ്ടും വീഴ്ത്തി; ചെന്നൈ ഒന്നാമത്

Sunil-Narine-Kolkata_BCCI

Sunil-Narine-Kolkata_BCCI

ക്രിസ് ലിന്നിന്‍റെ(82) മികവിൽ കൊൽക്കത്ത ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും രണ്ടു പന്തും ശേഷിക്കെ ചെന്നൈ സൂപ്പർകിങ്സ് മറികടക്കുകയായിരുന്നു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കൊൽക്കത്ത: ഐപിഎല്ലിൽ സ്വന്തം നാട്ടിലും ചെന്നൈയോട് അടിയറവ് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹോംമാച്ചിൽ ഏഴ് വിക്കറ്റിന് ജയിച്ച ചെന്നൈ ഇത്തവണ അഞ്ച് വിക്കറ്റിനാണ് വിജയം ആവർത്തിച്ചത്. ക്രിസ് ലിന്നിന്‍റെ(82) മികവിൽ കൊൽക്കത്ത ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും രണ്ടു പന്തും ശേഷിക്കെ ചെന്നൈ സൂപ്പർകിങ്സ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ(18 പന്തിൽ പുറത്താകാതെ 31)യും സുരേഷ് റെയ്നയും(42 പന്തിൽ 58) ചേർന്നാണ് ചെന്നൈയുടെ വിജയമുറപ്പാക്കിയത്. ചെന്നൈയ്ക്കുവേണ്ടി ഫാഫ് ഡുപ്ലെസിസ് 24 റൺസെടുത്തു. ഈ വിജയത്തോടെ എട്ടു മത്സരങ്ങളിൽനിന്ന് 14 പോയിന്‍റുമായി ചെന്നൈ ഐപിഎല്ലിൽ ഒന്നാമതാണ്. എട്ടു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്‍റുള്ള കൊൽക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

  സ്വന്തം ത​ട്ട​ക​ത്തി​ൽ മുംബൈക്ക് തോൽവി; രാജസ്ഥാന് തകർപ്പൻ ജയം

  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്രിസ് ലിൻ 51 പന്തിൽ 82 റൺസെടുത്തു. ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെടുന്നതായിരുന്നു ലിന്നിന്‍റെ പ്രകടനം. കൊൽക്കത്ത നിരയിൽ മറ്റാർക്കും മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല. 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഇമ്രാൻ താഹിറാണ് ചെന്നൈയ്ക്കുവേണ്ടി ബൌളിംഗിൽ തിളങ്ങിയത്.

  First published:

  Tags: Chennai super kings, IPL2019, KKR vs CSK, Kolkata Knight Riders, M S Dhoni, ഐപിഎൽ 2019, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർകിങ്സ്