ഇന്റർഫേസ് /വാർത്ത /Sports / വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശന വിലക്കുമായി ഇറാൻ; പ്രതിഷേധം ശക്തം

വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശന വിലക്കുമായി ഇറാൻ; പ്രതിഷേധം ശക്തം

1979 ൽ രാജ്യം സ്ഥാപിതമായത് മുതൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇറാൻ സർക്കാർ വനിതകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

1979 ൽ രാജ്യം സ്ഥാപിതമായത് മുതൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇറാൻ സർക്കാർ വനിതകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

1979 ൽ രാജ്യം സ്ഥാപിതമായത് മുതൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇറാൻ സർക്കാർ വനിതകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

  • Share this:

രാജ്യത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇറാന്‍ (Iran). ലെബനനെതിരായ ലോകകപ്പ് യോഗ്യതാ (World Cup Qualifiers) മത്സരത്തോടനുബന്ധിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.

അതേസമയം സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ ആരാധകര്‍ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ മഷാദിലെ ഇമാം റെസെ സ്റ്റേഡിയത്തിൽ ലെബനനെതിരായ മത്സരം കാണുവാനായി ഏകദേശം രണ്ടായിരത്തോളം ഇറാനിയന്‍ വനിതകള്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ ഇവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.

മത്സരം ഇറാന്‍ 2-0 ന് വിജയിച്ചെങ്കിലും സർക്കാരിന്റെ തീരുമാനത്തിൽ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ രോഷാകുലരാണ്. സര്‍ക്കാർ തീരുമാനത്തെ വിമർശിച്ച് കൊണ്ട് ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റൻ അലിറെസ ജഹാന്‍ബക്ഷ് രംഗത്തെത്തി. 'വനിതകൾക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതിനെ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏവരെയും പോലെ അവര്‍ക്കും മത്സരം കാണാന്‍ അവകാശമുണ്ട്.'- അലിറെസ പറഞ്ഞു.

എന്നാൽ ഇതാദ്യമായല്ല ഇറാന്‍ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തുന്നത്. 1979 ൽ രാജ്യം സ്ഥാപിതമായത് മുതൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇറാൻ സർക്കാർ വനിതകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നീണ്ട കാലമായി തുടരുകയായിരുന്ന പ്രവേശന വിലക്ക് ഒടുവിൽ 2019 ലാണ് നീങ്ങിയത്.

Also read- IPL 2022 | കാർത്തിക് സൂപ്പർ കൂൾ; ഏറെക്കുറെ ധോണിയെപ്പോലെ; പുകഴ്ത്തി ഡുപ്ലെസി

2018-ല്‍ പുരുഷവസ്ത്രം ധരിച്ച് കളി കാണാനെത്തിയ സഹര്‍ ഖോദായാരി എന്ന വനിതയെ സ്‌റ്റേഡിയത്തിനകത്തുനിന്ന് ഇറാന്‍ പോലീസ് പിടിക്കുകയും ജയിലിലേക്ക് അയക്കുമെന്ന് ഭയന്ന് അവർ ആത്മഹത്യ ചെയ്തതോടെ വിഷയത്തിൽ ഫിഫ നടത്തിയ ഇടപെടലിലൂടെയാണ് ഈ വിലക്ക് നീങ്ങിയത്. ഇതേ തുടർന്ന് ഇറാനോട് വനിതകൾക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകണമെന്ന് ഫിഫ താക്കീത് നൽകി. പക്ഷേ പലപ്പോഴും ഇറാന്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണുണ്ടായത്.

Summary : Iranian Women banned from entering into football stadiums,  football fans cricticise govt's act.

First published:

Tags: Football, Football News, IRAN