നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Iran Women's Football Team | ഇറാനിയൻ വനിതാ ഫുട്ബോൾ ടീം ഗോൾകീപ്പർ പുരുഷനെന്ന് ആരോപണം; 'ലിംഗ പരിശോധന' ആവശ്യപ്പെട്ട് ജോർദാൻ ടീം

    Iran Women's Football Team | ഇറാനിയൻ വനിതാ ഫുട്ബോൾ ടീം ഗോൾകീപ്പർ പുരുഷനെന്ന് ആരോപണം; 'ലിംഗ പരിശോധന' ആവശ്യപ്പെട്ട് ജോർദാൻ ടീം

    സെപ്തംബർ 25ന് ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന മത്സരത്തിൽ ജോർദാനെതിരെ ഇറാൻ 4-2 എന്ന സ്കോറിൽ വിജയിച്ചിരുന്നു. ഷൂട്ട്-ഔട്ടിൽ 32കാരിയായ സോഹ്രെ കൗദേയ് രണ്ട് പെനാൽറ്റി ഗോളുകൾ തടഞ്ഞിരുന്നു

    Iran_Goalkeeper

    Iran_Goalkeeper

    • Share this:
      ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന്റെ (Iranian Women's Soccer Team) ഗോൾകീപ്പർ (Goalkeeper) പുരുഷനെന്ന് ആരോപണം. എതിരാളികളായ ജോർദാൻ ഫുട്ബോൾ അസോസിയേഷനാണ് (Jordan Football Association) ഇറാനിയൻ ഗോൾകീപ്പർ പുരുഷനാണോ സ്ത്രീയാണോ എന്ന് തെളിയിക്കുന്നതിനായി 'ലിംഗ പരിശോധന' (Gender Verification) നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

      സെപ്തംബർ 25ന് ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന മത്സരത്തിൽ ജോർദാനെതിരെ ഇറാൻ 4-2 എന്ന സ്കോറിൽ വിജയിച്ചിരുന്നു. ഷൂട്ട്-ഔട്ടിൽ 32കാരിയായ സോഹ്രെ കൗദേയ് രണ്ട് പെനാൽറ്റി ഗോളുകൾ തടഞ്ഞിരുന്നു. ഇതോടെ ഇറാനിയൻ വനിതാ ഫുട്ബോൾ ടീം അവരുടെ ആദ്യത്തെ വനിതാ ഏഷ്യാ കപ്പിന് യോഗ്യത നേടി.

      ജോർദാനിലെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, പ്രിൻസ് അലി ബിൻ അൽ ഹുസൈൻ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന് (എഎഫ്‌സി) കൗദേയിയുടെ 'ലിംഗ സ്ഥിരീകരണ പരിശോധന' അഭ്യർത്ഥിച്ചുകൊണ്ട് ഒരു കത്ത് അയച്ചിരുന്നു. ഈ കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

      എന്നാൽ ഇറാനിയൻ ടീം മാനേജർ ആരോപണം നിഷേധിച്ചു. ജോർദാൻ ടീം മത്സരത്തിൽ തോറ്റതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

      'ആരോപണം സത്യമാണെങ്കിൽ വളരെ ഗുരുതരമായ പ്രശ്‌നം തന്നെയാണെന്ന്' ഫിഫയുടെ മുൻ വൈസ് പ്രസിഡൻറ് കൂടിയായ പ്രിൻസ് അലി വ്യക്തമാക്കി. ഇക്കാര്യത്തിൽ എഎഫ്‌സി 'ദയവായി ഉണരണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.

      സൗദി ബ്രോഡ്കാസ്റ്ററായ അൽ അറബിയ റിപ്പോർട്ട് അനുസരിച്ച് കൗദേയിക്ക് മുമ്പും ഇത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇറാനിയൻ പത്രങ്ങളിൽ നിരവധി തവണ ഈ ഗോൾകീപ്പറെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ നിറഞ്ഞിട്ടുണ്ട്.

      എന്നാൽ ഇറാൻ ടീമിന്റെ സെലക്ടർ മറിയം ഇറാൻദൂസ്റ്റ് ആരോപണം നിഷേധിച്ചു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ദേശീയ ടീമിലെ ഓരോ കളിക്കാരുടെയും ഹോർമോണുകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പരിശോധ നടത്തിയിട്ടുണ്ട്. അതിനാൽ ആരാധകർ വിഷമിക്കേണ്ടെതില്ലെന്ന് ഇറാൻദൂസ്റ്റ് പറഞ്ഞു.

      മുമ്പ് 2008ലും 2010ലും ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങളിലും കൗദേയി തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നുവെന്ന് കോച്ച് വ്യക്തമാക്കി. 'ഏഷ്യൻ കോൺഫെഡറേഷൻ ഓഫ് ഫുട്ബോൾ ആവശ്യപ്പെടുന്ന എന്ത് രേഖകളും ഞങ്ങൾ നൽകും,' എന്നും അവർ കൂട്ടിച്ചേർത്തു.

      ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നവംബർ 5ന് അയച്ച കത്തിൽ 'ഒരു കളിക്കാരിയുടെ യോഗ്യത' സംബന്ധിച്ച് സംശയങ്ങൾ ആരോപിച്ചിരുന്നു. ഇറാനിയൻ വനിതാ ടീമിന് ലിംഗഭേദം, ഉത്തേജകമരുന്ന് ഉപയോഗം തുടങ്ങിയ ചരിത്രമുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

      ജോർദാന്റെ കളിയിലെ തോൽവി മറച്ചുവെക്കാനാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്ന് ഇറാൻദൂസ്റ്റ് പറഞ്ഞു. ഇറാനിയൻ വനിതാ ദേശീയ ടീമിനെതിരായ തോൽവി മറച്ചുവയ്ക്കാനുള്ള ഒഴിവ്കഴിവ് മാത്രമാണ് ഈ ആരോപണങ്ങളെന്നും അവർ പറഞ്ഞു.

      'ജോർദാനിയൻ ടീം യോഗ്യത നേടാനുള്ള ഏറ്റവും എളുപ്പ മാർഗമായി തങ്ങളെ കണക്കാക്കി. എന്നാൽ തോറ്റപ്പോൾ മറ്റ് കാരണങ്ങൾ പറഞ്ഞ് ആശ്വാസം തേടുകയും പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

      ഇറാനിലെ സ്ത്രീകൾക്കിടയിൽ ഫുട്ബോൾ വളരെ ജനപ്രിയമാണ്. ദേശീയ ഫുട്ബോൾ ടീമിൽ പുരുഷന്മാരെ കളിപ്പിച്ചതിന് ഇറാനിയൻ ദേശീയ ടീമിനെതിരെ മുമ്പും ആരോപണം ഉയർന്നിരുന്നു. 2015 ൽ, ടീമിലുണ്ടായിരുന്ന എട്ട് കളിക്കാർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരാണെന്നും ആരോപിക്കപ്പെട്ടിരുന്നു. 1980 കളുടെ പകുതി മുതൽ രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയമപരമാണ്.
      Published by:Anuraj GR
      First published:
      )}