• HOME
 • »
 • NEWS
 • »
 • sports
 • »
 • ഇര്‍ഫാന്‍ പഠാന്റെ കുടുംബചിത്രത്തെച്ചൊല്ലി വിവാദം; വിശദീകരണവുമായി ഇര്‍ഫാനും ഭാര്യയും

ഇര്‍ഫാന്‍ പഠാന്റെ കുടുംബചിത്രത്തെച്ചൊല്ലി വിവാദം; വിശദീകരണവുമായി ഇര്‍ഫാനും ഭാര്യയും

കഴിഞ്ഞ ദിവസം ഇര്‍ഫാന്റെ മകന്‍ ഇമ്രാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു കുടുംബ ചിത്രത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്

News18 Malayalam

News18 Malayalam

 • Share this:
  ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാന്‍ കഴിയാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍ പഠാന്‍. 2006ല്‍ ചിരവൈരാഗികളായ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഓവറിലെ ഹാട്രിക് ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും കുളിരുള്ള ഓര്‍മ്മയാണ്. ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളിലായിരുന്നു പഠാന്റെ മാസ്മരിക പ്രകടനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഈയിടെ നടന്ന റോഡ് സേഫ്റ്റി സീരിസില്‍ സച്ചിന്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്സ് ടീമിലും അംഗമായിരുന്നു. ഇപ്പോള്‍ താരം സമൂഹമാധ്യങ്ങളില്‍ ഒരുപാട് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനായിക്കോണ്ടിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം ഇര്‍ഫാന്റെ മകന്‍ ഇമ്രാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു കുടുംബ ചിത്രത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ചിത്രത്തില്‍ ഇര്‍ഫാന്റെ ഭാര്യ സഫയുടെ മുഖം അവ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പഠാന്‍ നേരെ വിമര്‍ശനങ്ങളും വിദ്വേഷ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഇര്‍ഫാന്‍ ഭാര്യയുടെ മുഖം കാണിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. മുഖം അവ്യക്തമാക്കിയത് അവളുടെ ഇഷ്ടപ്രകാരമാണെന്നും ഞാന്‍ അവളുടെ അധിപനല്ല മറിച്ച് പങ്കാളിയാണെന്നായിരുന്നു പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോള്‍ പഠാന്‍ പുറമേ സഫയും ട്രോളുകള്‍ക്കെതിര പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

  Also Read-യൂറോപ്പിലെ രാജാക്കന്മാരായ ചെല്‍സിക്ക് പിന്നിലെ മലയാളിത്തിളക്കം

  മകന്‍ ഇമ്രാന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് താനാണെന്ന് സഫ പറയുന്നു. ഇര്‍ഫാന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും സഫ വെളിപ്പെടുത്തി. 'ഇമ്രാന് വേണ്ടി ഞാനാണ് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഞാന്‍ തന്നെയാണ് അതില്‍ പോസ്റ്റുകള്‍ ഇടുന്നത്. അതിലൂടെ അവന്‍ വളര്‍ന്നുകഴിഞ്ഞാല്‍ ചില മനോഹരമായ ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കാന്‍ അവന് സാധിച്ചേക്കും. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഞാന്‍ തന്നെയാണ് ഫോട്ടോയില്‍ എന്റെ മുഖം അവ്യക്തമാക്കിയത്. ഇത് പൂര്‍ണമായും എന്റെ തീരുമാനമായിരുന്നു. ഇര്‍ഫാന് ഇതുമായി യാതൊരു ബന്ധവുമില്ല'-സഫ വിശദീകരിച്ചു.

  Also Read-24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ രണ്ട് കാര്യങ്ങളില്‍ നിരാശ; വെളിപ്പെടുത്തലുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

  താന്‍ വളരെ ഒതുങ്ങിയ വ്യക്തിയാണെന്നും നിരുപദ്രവകരമായ ഒരു കുടുംബ ഫോട്ടോ ഇതുപോലുള്ള അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലയെന്നും സഫ കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായല്ല ഉണ്ടാകുന്നതെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് മറ്റു രാജ്യക്കാര്‍ക്കിടയില്‍ മോശം മതിപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

  'ഇത്തരം ട്രോളുകള്‍ കുറച്ചുകാലമായി ചിലര്‍ പടച്ചുവിടുന്നു. തുടക്കത്തില്‍ ഇത് എന്നെ ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ അതിന് വലിയ ശ്രദ്ധ കൊടുക്കുന്നില്ല. ഈ ട്രോളന്‍മാര്‍ തിരിച്ചറിയാത്ത കാര്യം എന്തെന്നാല്‍, എനിക്ക് മറ്റ് രാജ്യങ്ങളിലും ആരാധകരുണ്ട്. ഇത് നമ്മുടെ രാജ്യത്തെക്കുറിച്ച് അവര്‍ക്കിടയില്‍ മോശം മതിപ്പ് സൃഷ്ടിക്കുന്നു. ട്രോളുകള്‍ കാരണം ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നില്ല. സ്‌നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പോഴും സമൂഹമാധ്യമങ്ങളില്‍ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കുറച്ച് ആരാധകര്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനാല്‍ തന്നെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന ഈ ആളുകള്‍ എനിക്ക് പ്രശ്നമില്ല'- ഇര്‍ഫാന്‍ വ്യക്തമാക്കി.
  Published by:Jayesh Krishnan
  First published: