ന്യൂഡല്‍ഹി: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാനൊരുങ്ങി ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന് ഏറെക്കാലമായി ദേശീയ ടീമിന് പുറത്തു നില്ക്കുന്ന പത്താന് ഐപിഎല്ലിലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലത്തിനുള്ള പട്ടികയില്‍ പത്താന് ഉള്‍പ്പെടുകയായിരുന്നു.
ഇത്തവണത്തെ ലേലത്തില്‍ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കുകയാണെങ്കില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് പത്താന് സ്വന്തമാകും. എന്നാല്‍ താരത്തിന് ലീഗില്‍ കളിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച ബിസിസിഐയുടെ എന്‍ഒസി ലഭിക്കേണ്ടതുണ്ട്.
Also Read: 'എല്ലാം മാധ്യമ സൃഷ്ടി' ധോണിക്കെതിരെ പ്രചരിക്കുന്നതൊന്നും താന്‍ പറഞ്ഞതല്ലെന്ന് കുല്ദീപ്മുന് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന് ബിസിസിഐ കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബിബിഎല്‍, സിപിഎല്‍, ബിപിഎല്‍ തുടങ്ങിയ ലീഗുകളിലൊന്നും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നില്ല. ഇത്തവണ ബിസിസിഐയുടെ എന്‍ഒസി ലഭിക്കുകയും ഏതെങ്കിലും ടീം താരത്തെ ടീമിലെടുക്കുകയും ചെയ്താല്‍ പത്താനിലൂടെ ചരിത്രം മാറ്റിയെഴുപ്പെടും.
ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും മികച്ച പ്രകടനം തുടരുന്ന പത്താന് ബറോഡയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് മാറിയിരുന്നു. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20കളും കളിച്ചിട്ടുള്ള താരമാണ് ഇര്ഫാന്. 301 വിക്കറ്റുകളും 2800 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. പത്താനു പുറമ 20 രാജ്യങ്ങളില്‍ നിന്നുമായി 536 താരങ്ങളെയാണ് സിപിഎല്‍ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലക്സ് ഹെയില്‍സ്, റാഷിദ് ഖാന്, ഷാക്കിബ് അല്‍ ഹസന്, ജോഫ്ര ആര്‍ച്ചര്‍, ജെപി ഡുമിനി, ആന്ദ്ര റസല്‍, സുനില്‍ നരേന്, ഹെറ്റ്മെയര്‍, ഷായ് ഹോപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളും ലേലത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.