നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ധോണിയും കോഹ്ലിയും നേർക്കുനേർ വരുമോ? ചാരിറ്റി മത്സരമെന്ന ഇർഫാൻ പത്താന്‍റെ നിർദേശത്തിന് പിന്തുണയേറുന്നു

  ധോണിയും കോഹ്ലിയും നേർക്കുനേർ വരുമോ? ചാരിറ്റി മത്സരമെന്ന ഇർഫാൻ പത്താന്‍റെ നിർദേശത്തിന് പിന്തുണയേറുന്നു

  'ആറ് ബാറ്റ്സ്മാൻമാരും ഒരു വിക്കറ്റ് കീപ്പറും മൂന്നു പേസർമാരും ഒരു സ്പിന്നറും ടീമിലുണ്ട്. 11 അംഗ ടീമിൽ ഓപ്പണറായി വീരേന്ദർ സെവാഗും ഗൌതം ഗംഭീറും എത്തും'

  irfan-pathan

  irfan-pathan

  • Share this:
   മുംബൈ: മുതിർന്ന താരങ്ങൾ വിരമിക്കുമ്പോൾ വിടവാങ്ങൽ മത്സരം നൽകുന്നില്ലെന്ന വിമർശനം ഉയരുന്നതിനിടെ ഇന്ത്യയുടെ മുൻ ഓൾ റൌണ്ടർ ഇർഫാൻ പത്താൻ മുന്നോട്ടുവെച്ച നിർദേശത്തിന് പിന്തുണയേറുന്നു. കഴിഞ്ഞ കാലങ്ങളിൽ വിരമിച്ച കളിക്കാർ ഉൾപ്പെടുന്ന ടീം നിലവിലെ ഇന്ത്യൻ ടീമും തമ്മിൽ പ്രദർശന മത്സരം നടത്തണമെന്നാണ് പത്താൻ നിർദേശിക്കുന്നത്. ഈ മത്സരത്തിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

   വിരമിച്ച കളിക്കാരുടെ ടീം സംബന്ധിച്ച നിർദേശവും പത്താൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ആറ് ബാറ്റ്സ്മാൻമാരും ഒരു വിക്കറ്റ് കീപ്പറും മൂന്നു പേസർമാരും ഒരു സ്പിന്നറും ടീമിലുണ്ട്. 11 അംഗ ടീമിൽ ഓപ്പണറായി വീരേന്ദർ സെവാഗും ഗൌതം ഗംഭീറും എത്തും. വൺ ഡൌണായി രാഹുൽ ദ്രാവിഡും സെക്കൻഡ് ഡൌണായി വിവിഎസ് ലക്ഷ്മണെയുമാണ് പത്താൻ നിർദേശിക്കുന്നത്. അതിനുശേഷം സുരേഷ് റെയ്ന, എം.എസ് ധോണി, ഇർഫാൻ പത്താൻ, അജിത്ത് അഗാർക്കർ, സഹീർഖാൻ, പ്രഗ്യൻ ഓജ എന്നിവരാണ് ഉള്ളത്.

   ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ എം.എസ് ധോണിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് കളി മതിയാക്കുന്നുവെന്ന വിവരം റെയ്നയും അറിയിച്ചത്. ഇരുവരും ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സ് ക്യാംപിലാണ് ഇപ്പോഴുള്ളത്.


   ധോണിയ്ക്കും റെയ്നയ്ക്കും വിടവാങ്ങൽ മത്സരം അനുവദിക്കാതിരുന്നത് നീതികേടാണെന്ന വിമർശനം പലകോണിൽനിന്ന് ഉയർന്നിരുന്നു. മുൻ താരങ്ങൾ മാത്രമല്ല, മറ്റു രാജ്യങ്ങളിൽനിന്നുള്ള കളിക്കാരും ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിച്ചവർക്കായി ഒരു പ്രദർശന മത്സരം വേണമെന്ന നിർദേശം പത്താൻ നടത്തിയിരിക്കുന്നത്.
   You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
   അതേസമയം കോവിഡ് മഹാമാരി വ്യാപനത്തിനിടെ പത്താന്‍റെ നിർദേശത്തിന് ബിസിസിഐയുടെ പിന്തുണ ലഭിക്കുമോയെന്ന് വ്യക്തമല്ല. രാജ്യത്ത് കായികമത്സരങ്ങൾ നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ ദുബായിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 12നാണ് ഐപിഎൽ ദുബായിൽ തുടങ്ങുന്നത്. ഇന്ത്യയിലെ ക്രിക്കറ്റർമാർ ഉൾപ്പടെ വിവിധ ടീമുകൾ ഐപിഎൽ മത്സരത്തിനായി യുഎഇയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}