നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'നിങ്ങളെപ്പോലെ അവരും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്'; പാണ്ഡ്യ സഹോദരങ്ങളുടെ പിതാവിന്റെ വാക്കുകൾ ഓർത്തെടുത്ത് ഇർഫാൻ പഠാൻ

  'നിങ്ങളെപ്പോലെ അവരും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്'; പാണ്ഡ്യ സഹോദരങ്ങളുടെ പിതാവിന്റെ വാക്കുകൾ ഓർത്തെടുത്ത് ഇർഫാൻ പഠാൻ

  Irfan Pathan recollects fond memories of Himanshu Pandya, dad of Hardik-Krunal brothers | 2021 ജനുവരി 16നാണ് പാണ്ട്യ സഹോദരങ്ങളുടെ പിതാവ് മരിക്കുന്നത്

  മക്കൾക്കൊപ്പം ഹിമാൻഷു പാണ്ഡ്യ

  മക്കൾക്കൊപ്പം ഹിമാൻഷു പാണ്ഡ്യ

  • Share this:
   പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് ഹിമാൻഷു പാണ്ഡ്യയുമായുള്ള വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാൻ. സ്റ്റാര്‍ സ്പോർട്സിന്റെ പരിപാടിക്കിടെയാണ് ഇർഫാൻ പഠാൻ ഹിമാൻഷു പാണ്ട്യയുടെ വാക്കുകൾ ഓർത്തെടുത്തത്.

   "ഞങ്ങൾക്കും (യൂസഫ് പഠാൻ, ഇർഫാൻ പഠാൻ) പാണ്ട്യ സഹോദരങ്ങൾക്കും ഒരുപാട് സമാനതകളുണ്ട്. ഇളയവനായ ഞാനാണ് ഇന്ത്യക്ക് വേണ്ടി ആദ്യം അരങ്ങേറിയത്. യൂസഫ് മൈതാനത്ത് തകർപ്പൻ പ്രകടനം കാഴ്ച വെക്കുമ്പോൾ എനിക്ക് ഞാൻ കളിക്കുന്നത് പോലെയാണ് തോന്നാറുള്ളത്. അത് സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ സന്തോഷം ഇരട്ടിയാകും. അതുപോലെ തന്നെയാണ് പാണ്ട്യ സഹോദരന്മാരും. ഒരിക്കൽ ഹിമാൻഷു സർ എന്നോട് പറഞ്ഞിരുന്നു ഒരിക്കൽ ക്രുനാലും, ഹാർദിക്കും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്ന്. അങ്ങനെ തന്നെ നടക്കുകയും ചെയ്തു," ഇർഫാൻ പറഞ്ഞു.   ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ക്രുനാൽ പാണ്ട്യ അരങ്ങേറുന്നത്. അരങ്ങേറ്റ ഏകദിന മത്സരത്തില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ച്വറിയെന്ന അന്താരാഷ്ട്ര റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു. 1990-ല്‍ ന്യൂസിലന്റിന്റെ ജോണ്‍ മോറിസ് നേടിയ റെക്കോര്‍ഡാണ് 30 വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാം വയസ്സില്‍ ക്രുനാൽ തകര്‍ത്തത്. കൂടാതെ ഒരു വിക്കറ്റും സ്വന്തമാക്കി. ക്രുനാലിന്റെ അര്‍ധസെഞ്ച്വറിക്ക് വേറെയും സവിശേഷതകളുണ്ട്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യന്‍ അരങ്ങേറ്റ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഏഴാം നമ്പറില്‍ അരങ്ങേറി അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ക്രുനാൽ.

   ഈ വർഷം ജനുവരി 16നാണ് പാണ്ട്യ സഹോദരങ്ങളുടെ പിതാവ് മരിക്കുന്നത്. പിതാവിന്റെ മരണം മുതൽ അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ ക്രുനാൽ കൂടെ കൊണ്ട് നടക്കുന്നുണ്ട്. "കളിയുള്ള ദിവസത്തിന്റെ തലേന്ന് തന്നെ ഞങ്ങൾക്ക് ധരിക്കേണ്ട വസ്ത്രങ്ങള്‍ തയ്യാറാക്കിവെക്കുന്നത് പിതാവിന്റെ ഹോബിയായിരുന്നു. ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഇല്ലെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ മത്സരത്തിന്റെ അന്ന് അദ്ദേഹം അണിയാന്‍ തയ്യാറാക്കി വച്ചിരുന്ന വസ്ത്രങ്ങള്‍ ഡ്രസിങ് റൂമിലേക്ക് കൊണ്ടുവരണം എന്ന് എനിക്ക് തോന്നി,"- ഇങ്ങനെയാണ് ക്രുനാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

   മുംബൈ ഇന്ത്യന്‍സ് ഐ.‌പി.‌എല്‍. ടീമിലും ക്രുനാലും ഹര്‍ദിക്കും കളിക്കുന്നുണ്ട്. ടീമിന്റെ വിജയത്തില്‍ നിരവധി തവണ വളരെയധികം സംഭാവനകള്‍ ഈ സഹോദരന്മാര്‍ നല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 യിലാണ് ഇരുവരും ഒന്നിച്ച്‌ അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ചത്.

   English summary: Former Indian cricketer Irfan Pathan recollects fond memories of Himanshu Pandya, dad of Hardik Pandya and Krunal Pandya. In an interview, he reminisced how Himanshu Pandya wished his two sons play for Indian cricket team, like the way the Pathan brothers did
   Published by:user_57
   First published:
   )}