സച്ചിൻ ടെണ്ടുൽക്കറിനും യൂസുഫ് പത്താനും പിന്നാലെ മുൻ താരം ഇർഫാൻ പത്താനും കോവിഡ് 19 ബാധിച്ചു. റോഡ‍് സേഫ്റ്റി സീരിസില്‍ കളിച്ച നാലാമത്തെ കോവിഡ് ബാധിക്കുന്ന ഇന്ത്യൻ ലെജൻഡ്സ് താരമാണ് ഇർഫാൻ പത്താൻ.
നേരത്തേ, സച്ചിൻ ടെണ്ടുൽക്കർ, എസ് ബദരീനാഥ്, യൂസഫ് പത്താൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതനായ കാര്യം ഇർഫാൻ ഖാൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വീട്ടിൽ നിരീക്ഷണത്തിലാണെന്നുമാണ് ഇർഫാൻ പത്താൻ അറിയിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്നും ഇർഫാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാവർക്കും നല്ല ആരോഗ്യം ആശംസിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന പോസ്റ്റിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഇർഫാൻ ഖാൻ നിർദേശിക്കുന്നു.
റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളും ടൂർണമെന്റിൽ പങ്കാളികളായിരുന്നു. മാർച്ച് 21 ന് നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയായിരുന്നു ടൂർണമെന്റിലെ ജേതാക്കൾ.
Also Read-
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഹാട്രിക് നേടും; വേറെ ആരും മോഹിക്കേണ്ടെന്ന് പാർഥിവ് പട്ടേൽവീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, ബ്രയാൻ ലാറ, കെവിൻ പീറ്റേഴ്‌സൺ, സനത്ത് ജയസൂര്യ, തിലകരത്‌നെ ദിൽഷൻ, ജോണ്ടി റോഡ്‌സ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തിരുന്നു. കാണികളെ അനുവദിച്ച് കൊണ്ടായിരുന്നു ടൂർണമെന്‍റ് സംഘടിപ്പിച്ചത്. ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ടി-20 മത്സരങ്ങൾ നടന്നത്.
അതേസമയം, രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകൾ കുത്തനെ വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 68,020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 32,231 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 291 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കി.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.