തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിൽ ഉണ്ടായ തീപിടുത്തം കാര്യവട്ടം ഏകദിനത്തെ ബാധിക്കുമോയെന്ന് ആശങ്ക. തീപിടുത്തമുണ്ടായ സ്ഥലത്തുനിന്ന് വളരെയടുത്താണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. അഞ്ചുമണിക്കൂറോളമായി തുടരുന്ന തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
തീ പിടുത്തത്തെ തുടർന്നുണ്ടായ അന്തരീക്ഷ മലിനീകരണം കാര്യവട്ടത്ത് നടക്കുന്ന ക്രിക്കറ്റ് ഏകദിനത്തെ ബാധിക്കുമോയെന്നാണ് സംശയിക്കുന്നത്. മത്സരത്തിനു മുമ്പായി സ്ഥിതിഗതികൾ പരിശോധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.