• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മെസിക്ക് ഭാഗ്യം കൊണ്ട് വന്നത് ആ ചുവപ്പ് റിബണോ?


Updated: June 28, 2018, 3:31 PM IST
മെസിക്ക് ഭാഗ്യം കൊണ്ട് വന്നത് ആ ചുവപ്പ് റിബണോ?

Updated: June 28, 2018, 3:31 PM IST
മോസ്കോ: ലോകകപ്പിലെ നൈജീരിയയുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലെ ലയണൽ മെസിയുടെ ഉയിർത്തെഴുന്നേ‌ൽപ്പിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഈ ലോകകപ്പിലെ മെസിയുടെ ആദ്യ ഗോൾ കണ്ട മത്സരത്തില്‍ 2-1ന്റെ വിജയം നേടിയ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

മെസിയും മാര്‍ക്കസ് റോഹോയുമാണ് അർജന്റീനയുടെ വിജയഗോളുകള്‍ നേടിയത്. മത്സരശേഷം ഭാഗ്യം വന്ന വഴി ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസി.

നൈജീരിയക്കെതിരെ നടന്ന മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് തന്റെ കാലില്‍ കെട്ടിയ ചുവപ്പു റിബണ്‍ മെസി പുറത്തുകാണിച്ചത്. എന്നാല്‍ സംഭവം ഞെട്ടിച്ചത് ഒരു മാധ്യമപ്രവര്‍ത്തകനെ കൂടിയായിരുന്നു. ഐസ്ലന്‍ഡിനെതിരെ സമനിലയില്‍ അവസാനിച്ച മത്സരം കഴിഞ്ഞതിന് ശേഷം ആ മാധ്യമപ്രവര്‍ത്തകന്റെ അമ്മയാണ് മെസിക്ക് ഈ ചുവന്ന റിബണ്‍ സമ്മാനിച്ചിരുന്നത്.

തന്റെ അമ്മ നല്‍കിയ റിബണ്‍ കാലിലണിഞ്ഞാണ് മെസി കളിച്ചതെന്ന് അറിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകനും ഞെട്ടി. നിങ്ങളെന്നെ ഞെട്ടിച്ചു കളഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആദ്യ മത്സരം സമനില വഴങ്ങുകയും രണ്ടാം മത്സരം ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്ത അര്‍ജന്റീനക്ക് ജീവന്മരണ പോരാട്ടമായിരുന്നു അവസാനമത്സരം. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് അർജന്റീനക്ക് നേരിടാനുള്ളത്.

 
First published: June 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍