നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Fact Check| അഫ്ഗാനിൽ വനിതാ വോളിബോൾ താരത്തെ താലിബാൻ തലയറുത്തുകൊന്നോ? സത്യാവസ്ഥ എന്താണ്?

    Fact Check| അഫ്ഗാനിൽ വനിതാ വോളിബോൾ താരത്തെ താലിബാൻ തലയറുത്തുകൊന്നോ? സത്യാവസ്ഥ എന്താണ്?

    താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കും മുമ്പാണ് ഇവര്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍.

    Mahjabin Hakimi (Image: Twitter)

    Mahjabin Hakimi (Image: Twitter)

    • Share this:
      കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി രാജ്യാന്തര മാധ്യമങ്ങളിൽ അടക്കം വാർത്തകൾ വന്നിരുന്നു. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ട്. മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായതെന്നും ആ റിപ്പോർട്ടിൽ പറയുന്നു.

      ഒക്ടോബര്‍ 20നാണ് വാര്‍ത്ത പുറത്തു വന്നത്. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകമെന്നും സംഭവം ആരുമറിഞ്ഞില്ലെന്നും ടീം കോച്ച് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുയാണ് സോഷ്യല്‍ മീഡിയ. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കും മുമ്പാണ് ഇവര്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍. താന്‍ മഹജബിന്റെ മരണവുമായി ബന്ധപ്പെട്ട് അവരുടെ കുടംബത്തെ കണ്ടിരുന്നതായും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അവര്‍ പറഞ്ഞതായും മാധ്യമപ്രവര്‍ത്തകയായ ദീപ കെ പാരെന്റ് ട്വീറ്റ് ചെയ്യുന്നു.



      ടോളോ ന്യൂസ് തലവന്‍ മിാഖ പോപല്‍, അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവ്സ്റ്റ് വസ്മ ഫരോഗ് എറ്റിലാട്രോസ് റിപ്പോര്‍ട്ടര്‍ സാക്കി ദരയാബി എന്നിവര്‍ മഹ്ജബിന്റെ മരണം ആത്മഹത്യയാണെന്നാണ് പറയുന്നത്. അതേസമയം അവരുടെ ഭര്‍തൃവീട്ടുകരാണ് അവരെ കൊലപ്പെടുത്തയിതെന്ന് മഹ്ജബിനെ വ്യക്തിപരമായി അറിയുമെന്ന വിശദീകരണത്തോടെ ട്വിറ്റര്‍ യൂസറായ റൈഹാന ഹാഷിമി പറയുന്നു. മസൂദ് ഹുസൈനിയുടെ ട്വീറ്റിന് മറുപടിയായാണ് അവരുടെ വിശദീകരണം.

      Also Read- BTS | സൗത്ത് കൊറിയയിലെ ഏറ്റവും സമ്പന്നർ; ബിടിഎസ് അംഗങ്ങളുടെ ആഢംബര വീടുകൾ

      അവരുടെ മരണത്തിന് പിന്നില്‍ ഭര്‍തൃവീട്ടുകാരാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസില്‍ പോകാന്‍ ഒരു സ്‌കോളര്‍ഷിപ്പ് കിട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഭര്‍തൃവീട്ടിലെ കുളിമുറിയിലാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

      രാജ്യാന്തര, ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തെലുങ്ക്, മറാത്തി മാധ്യമങ്ങളും വാര്‍ത്ത ആഘോഷമാക്കി. പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്തയുടെ വിശ്വാസ്യതക്കായി ഇവര്‍ ഉദ്ധരിച്ചിരുന്നു.
      Published by:Naveen
      First published:
      )}