• HOME
  • »
  • NEWS
  • »
  • sports
  • »
  • ISHAN KISHAN REVEALS THE ADVICE OF VIRAT KOHLI IN HIS INTERNATIONAL DEBUT MATCH

'ആര്‍ച്ചര്‍ ആദ്യ ബോള്‍ ബൗണ്‍സര്‍ എറിഞ്ഞാല്‍ ബൗണ്ടറി കടത്തിയേക്ക്'; അരങ്ങേറ്റ മത്സരത്തില്‍ കോഹ്ലിയുടെ ഉപദേശം വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

ടോം കറന്റെ ആദ്യ കുറച്ചു ഡെലിവറി ശ്രദ്ധയോടെ കളിക്കണമെന്ന കോഹ്ലിയുടെ ഉപദേശം വകവെയ്ക്കാതെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച സംഭവവും കിഷന്‍ വെളിപ്പെടുത്തി.

virat-kohli-ishan-kishan

virat-kohli-ishan-kishan

  • Share this:
    ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലായ യുവതാരം ഇഷാന്‍ കിഷന്‍ കഴിഞ്ഞ സീസണില്‍ 516 റണ്‍സ് കുറിച്ചുകൊണ്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ സീസണില്‍ സൗരഭ് തിവാരിക്ക് പരിക്കേറ്റപ്പോള്‍ ഇഷാന്‍ കിഷന് മുംബൈ ടീം അവസരം കൊടുത്തു. കിട്ടിയ അവസരമാകട്ടെ, ഈ 23കാരന്‍ പയ്യന്‍ ശരിക്കും മുതലെടുക്കുകയും ചെയ്തു. പേടിയില്ലാത്ത ക്രിക്കറ്റാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷന്‍ കിഷന്‍ കളിക്കുന്നത്. എറിയുന്നത് ആരെന്നു പോലും താരം ഗൗനിക്കാറില്ല.

    ഈ അക്രമണോത്സുക ശൈലി ഇഷാന്‍ കിഷന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലും തുറന്നുനല്‍കി. ഇഷാന്‍ കിഷന്‍ ഈ വര്‍ഷമാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്ലണ്ടിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടി കിഷന്‍ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ ആകാശ് ചോപ്രയുമായുള്ള ഒരു അഭിമുഖത്തിനിടെ അരങ്ങേറ്റ മത്സരത്തിലെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കിഷന്‍.

    തന്റെ അരങ്ങേറ്റ മത്സരത്തില്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ കിഷന്‍ ആര്‍ച്ചറിനെതിരെ നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി നേടി കൊണ്ടായിരുന്നു തുടങ്ങിയത്. താരത്തോടൊപ്പം മറുവശത്ത് ക്രീസില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു. ജോഫ്ര ആര്‍ച്ചറിന്റെ വേഗതയേറിയ ആദ്യ പന്തില്‍ തന്നെ ഫോര്‍ അടിച്ചതിന് പിന്നിലെ കഥ കിഷന്‍ വെളിപ്പെടുത്തി. തന്റെ മേലുള്ള പ്രതീക്ഷകളെക്കുറിച്ച് ആദ്യം താന്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് കിഷന്‍ പറഞ്ഞു, എന്നാല്‍ വിരാട് കോഹ്ലി അവനെ ശാന്തനാക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തുവെന്ന് യുവതാരം കൂട്ടിച്ചേര്‍ത്തു.

    'ക്രീസിലേക്ക് പോകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും അസ്വസ്ഥതനായിരുന്നു. എന്റെ കുടുംബം വീട്ടില്‍ കളി കാണുന്നതിലും ആരാധകര്‍ എന്നില്‍ ധോണി ഭായിയെ കാണുന്നതിലും ഞാന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു. പക്ഷേ, ഞാന്‍ എന്റെ ആദ്യ പന്ത് നേരിടാന്‍ പോകുന്നതിനിടെ കോഹ്ലി അടുത്ത് വന്ന് പറഞ്ഞു, 'ആദ്യ പന്തില്‍ ആര്‍ച്ചര്‍ ഒരു ബൗണ്‍സര്‍ എറിയുകയാണെങ്കില്‍, അവനെ ബൗണ്ടറിക്ക് അടിക്കുക!'. യഥാര്‍ത്ഥത്തില്‍, എനിക്ക് ഉണ്ടായിരുന്ന പരിഭ്രാന്തി മാനസികാവസ്ഥ അപ്പാടെ മാറി. കാരണം ഒരു സര്‍വൈവല്‍ മോഡില്‍ നിന്ന് ഞാന്‍ ഒരു ബൗണ്‍സര്‍ പോലും ബൗണ്ടറിയിലേക്ക് കടത്തുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്ക് മാറി'- കിഷന്‍ പറഞ്ഞു.

    ടോം കറന്റെ ആദ്യ കുറച്ചു ഡെലിവറി ശ്രദ്ധയോടെ കളിക്കണമെന്ന കോഹ്ലിയുടെ ഉപദേശം വകവെയ്ക്കാതെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച സംഭവവും ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ കിഷന്‍ വെളിപ്പെടുത്തി. 'ഒരു പുതിയ ബൗളര്‍ ബൗള്‍ ചെയ്യാന്‍ വന്നിട്ടുണ്ട്. കുറച്ച് ബോളുകള്‍ ശ്രദ്ധിച്ച് കളിക്കണം. എന്നാല്‍ അദ്ദേഹം പറഞ്ഞതിന് വിപരീതമായി ഞാന്‍ കളിച്ചു. ഞാന്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. പിന്നാലെ കോഹ്ലി പിച്ചിന്റെ മധ്യത്തില്‍ വന്ന് ചെറുചിരിയോടെ പറഞ്ഞു, 'നീ നിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുക, നീ വേണ്ടത് ചെയ്‌തോളൂ, ഞാന്‍ ഒന്നും പറയുന്നില്ല.'- കിഷന്‍ കൂട്ടിച്ചേര്‍ത്തു.
    Published by:Sarath Mohanan
    First published:
    )}