നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final: ഇന്ത്യക്കായി 100 ടെസ്റ്റുകൾ കളിച്ചു; എന്നിട്ടും ഇഷാന്ത് ഇന്ത്യയുടെ മൂന്നാം പേസർ ആണെന്നതിൽ അത്ഭുതം - വെങ്കടേഷ് പ്രസാദ്

  WTC Final: ഇന്ത്യക്കായി 100 ടെസ്റ്റുകൾ കളിച്ചു; എന്നിട്ടും ഇഷാന്ത് ഇന്ത്യയുടെ മൂന്നാം പേസർ ആണെന്നതിൽ അത്ഭുതം - വെങ്കടേഷ് പ്രസാദ്

  ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഇഷാന്ത്. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ഇഷാന്ത് ശര്‍മ നടത്തിയത്.

  venketesh prasad

  venketesh prasad

  • Share this:


   ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റുകൾ കളിച്ച ഇഷാന്ത് ശർമയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ പരിഗണന നൽകാത്തതിൽ താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ പേസ് ബൗളറും ബൗളിംഗ് പരിശീലകനുമായിരുന്ന വെങ്കടേഷ് പ്രസാദ്. 

   ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ അന്തിമ ഇലവനിൽ കളിക്കുന്ന ബൗളർമാർ ആരൊക്കെയാകും എന്നതിനെ പറ്റി കുറച്ച് ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യത്തിലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ അന്തിമ ഇലവനിൽ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ പേസ് നിരയിൽ ഇന്ത്യക്ക് വേണ്ടി മൂന്ന് പേരാവും ഇറങ്ങുക. ഇതിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് ടീമിൽ സ്ഥാനം ഉറപ്പാണ് എന്നിരിക്കെ മൂന്നാം പേസറുടെ  സ്ഥാനത്ത് ഇഷാന്ത് ശര്‍മ വേണോ മുഹമ്മദ് സിറാജ് വേണോയെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. യുവതാരം മുഹമ്മദ് സിറാജിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം പരിഗണിച്ച് ഇന്ത്യ ഇഷാന്തിനെ തഴഞ്ഞ് സിറാജിന് അവസരം നല്‍കിയേക്കുമെന്നു സൂചന ശക്തമാണ്.   ഈ അവസരത്തിലാണ് 100 ടെസ്റ്റ് കളിച്ചിട്ടും ഇഷാന്ത് ശര്‍മയെ മൂന്നാം പേസറായി മാത്രം പരിഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ് താരത്തിനുള്ള പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് രംഗത്ത് വന്നത്. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് ഇഷാന്തിനെ തഴയുന്നതിൽ പ്രസാദ് വിമർശനം രേഖപ്പെടുത്തിയത്. 'ബുംറയ്ക്കും ഷമിക്കും ബൗൾ ചെയ്യുമ്പോൾ ലഭിക്കുന്ന വേഗത്തിനൊപ്പം അവർക്ക് കൃത്യമായ ലൈനും ലെങ്തും കണ്ടെത്താൻ കഴിയുന്നുണ്ട്. ഇവരോടൊപ്പം 100 ടെസ്റ്റ് കളിച്ച ഇഷാന്തിനെ സജീവമായി പരിഗണിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഇഷാന്ത്.' -പ്രസാദ് പറഞ്ഞു.   2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ഇഷാന്ത് ശര്‍മ നടത്തിയത്. സമീപകാലത്തായി പരിക്ക് അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. അതിനാല്‍ത്തന്നെ അല്‍പ്പം വിശ്രമവും അദ്ദേഹത്തിന് വേണ്ടിവന്നു. നിലവില്‍ ഇന്ത്യ ടീം തിരിഞ്ഞ് നടത്തുന്ന സന്നാഹ മത്സരത്തില്‍ ഇഷാന്ത് ശര്‍മ മികച്ച പ്രകടനം നടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് സിറാജിന്  ഇന്ത്യൻ ടീമിൽ സ്ഥാനം സ്ഥിരമാക്കിയത്. ഇതിന് പിന്നാലെ നടന്ന ഇംഗ്ലണ്ട് പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഫോം മാത്രം പരിഗണിക്കുകയാണെങ്കിൽ സിറാജിന് ടീമിലിടം ലഭിക്കാനാണ് സാധ്യത.   ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ബൗളിംഗ് നിരയുടെ ഘടന എങ്ങനെ  ഉള്ളതാകണം എന്നും പ്രസാദ് പറഞ്ഞു. 'അശ്വിനും ജഡേജയും മൂന്ന് പേസര്‍മാരും കളിക്കുന്നതാണ് ഇന്ത്യക്ക് അനുയോജ്യമായ ബൗളിങ് നിര.ബുംറ,ഷമി,ഇഷാന്ത് എന്നിവര്‍ക്കാണ് വിവിധ സാഹചര്യങ്ങളില്‍ കളിച്ച് കൂടുതല്‍ അനുഭവസമ്പത്ത്. അവരുടെ റോള്‍ എന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അഞ്ചാം ദിവസത്തിലേക്ക് മത്സരം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യമാണ് പ്രശ്‌നം. സാഹചര്യം ബാറ്റ്‌സ്മാന്‍ വേഗത്തില്‍ മനസിലാക്കാനും പൊരുത്തപ്പെടാനും സാധിക്കണം. ബൗളര്‍മാര്‍ ഏറ്റവും അനുയോജ്യമായ എന്‍ഡ് ഏതാണെന്നും കണ്ടെത്തണം'-പ്രസാദ് കൂട്ടിച്ചേര്‍ത്തു.

   Summary

   Ishant Sharma played 100 test for India still he is third option bowler for India, which is a surprise, says Venkatesh prasad
   Published by:Naveen
   First published:
   )}