• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം; ഇഷാന്ത് ശർമക്ക് അഞ്ച് വിക്കറ്റ്


Updated: August 3, 2018, 8:35 PM IST
ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം; ഇഷാന്ത് ശർമക്ക് അഞ്ച് വിക്കറ്റ്

Updated: August 3, 2018, 8:35 PM IST
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 194 റൺസ് വേണം. 22 റൺസ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസിന് പുറത്തായി.

21 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമയാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ആർ. അശ്വിൻ 21 ഓവറിൽ 59 റൺസ് വഴങ്ങി മൂന്നും ഉമേഷ് യാദവ് ഏഴ് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന സാം കുറാൻ ബൗളിംഗിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ കുറാൻ 65 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 63 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ 24 റണ്‍സെടുത്ത കുറാൻ പത്താമനായാണ് പുറത്തായത്.

നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (149) ഉജ്ജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ‌‌ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 274 റൺസ് നേടിയിരുന്നു. കോഹ്‌ലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയാണിത്.

 
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍