രാജകീയം ഈ പകരംവീട്ടൽ; നോർത്ത് ഈസ്റ്റിനെ 'മൂന്നിൽ' വീഴ്ത്തി ബംഗളൂരു FC ഫൈനലിൽ
രാജകീയം ഈ പകരംവീട്ടൽ; നോർത്ത് ഈസ്റ്റിനെ 'മൂന്നിൽ' വീഴ്ത്തി ബംഗളൂരു FC ഫൈനലിൽ
ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം
Last Updated :
Share this:
ആദ്യപാദത്തിലെ ഒരു ഗോളിന്റ തോൽവിക്ക് സ്വന്തം മൈതാനത്ത് രാജകീയമായിത്തന്നെ ബംഗളൂരു FC പകരംവീട്ടി. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി തുടർച്ചയായ രണ്ടാം സീസണിലും ബംഗളൂരു ഐഎസ്എൽ ഫൈനലിലെത്തി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. മിക്കു (72), ദിമാസ് (87), സുനിൽ ഛേത്രി (90+2) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം. നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു തോൽവി വഴങ്ങിയത്.
എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള രണ്ടാം സെമി വിജയികളുമായാണ് ബംഗളൂരു കലാശപ്പോരിൽ ഏറ്റുമുട്ടുക. മുംബൈയുടെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ 5–1ന്റെ കൂറ്റൻ വിജയം നേടിയ എഫ്സി ഗോവയ്ക്കാണ് ഫൈനൽ സാധ്യത കൂടുതൽ. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിലും ബംഗളൂരു ഫൈനലിൽ കടന്നിരുന്നെങ്കിലും ചെന്നൈയിൻ എഫ്സിയോടു തോൽക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.