• HOME
  • »
  • NEWS
  • »
  • sports
  • »
  • ബംഗളൂരു എഫ് സി ISL ജേതാക്കൾ

ബംഗളൂരു എഫ് സി ISL ജേതാക്കൾ

എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റ ജയം. നൂറ്റി പതിനേഴാം മിനിറ്റിൽ രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു ബംഗളൂരുവിന്‍റെ വിജയഗോൾ

News 18

News 18

  • Last Updated :
  • Share this:
    മുംബൈ: ഐ എസ് എല്ലിൽ ബംഗളൂരു എഫ് സി ചാംപ്യൻമാർ. ബംഗളൂരു എഫ്.സിയുടെ കന്നി കിരീടമായിരുന്നു ഇത്. കലാശപ്പോരാട്ടത്തിൽ ഗോവയെയാണ് ബംഗളൂരു തോൽപിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റ ജയം. നൂറ്റി പതിനേഴാം മിനിറ്റിൽ രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു ബംഗളൂരുവിന്‍റെ വിജയഗോൾ. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോൾ നേടാനാകാത്തതിനെത്തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങുകയായിരുന്നു.

    ഫ്രാൻസിനെ പിന്തള്ളി; വനിതകളുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ



    ഇതാദ്യമായാണ് ബംഗളൂരു ഐ എസ് എൽ കിരീടം നേടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ബംഗളൂരു ഇത്തവണ സ്വന്തമാക്കിയത്. ഐ എസ് എൽ ഫൈനലിൽ ഗോവയുടെ രണ്ടാം തോൽവിയാണിത്.


    First published: