HOME /NEWS /Sports / ISL 2020-21| കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി; ഗോവയോട് തോറ്റത് 3-1ന്

ISL 2020-21| കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി; ഗോവയോട് തോറ്റത് 3-1ന്

News18 Malayalam

News18 Malayalam

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോവ നാലാം സ്ഥാനത്തെത്തി.

  • Share this:

    ഫത്തോര്‍ഡ: ഐഎസ്എല്ലിൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാമത്തെ തോൽവി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോവ എഫ്സി ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. സീസണിലെ ഗോവയുടെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോവ നാലാം സ്ഥാനത്തെത്തി. 30ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഇഗോര്‍ അംഗുളോയും 52ാംാം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. 90-ാം മിനിറ്റില്‍ വിസന്റെ ഗോമസാണ് ബ്ലാസ്‌റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.

    Also Read- ISL 2020-21| ഒഗ്ബച്ചെയും ബോർഗസും ഗോളടിച്ചു; ഒഡീഷയെ തകർത്ത് മുംബൈ സിറ്റി

    മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഗോവ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. പത്താം മിനിറ്റില്‍ തന്നെ ഗോവന്‍ താരം ജോര്‍ജ് മെന്‍ഡോസയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് കേരളത്തിന് ആശ്വാസമായി. 15ാം മിനിറ്റില്‍ രാഹുല്‍ നല്‍കിയ പാസ് മുതലാക്കാന്‍ ഫക്കുണ്ടോ പെരെരക്ക് സാധിക്കാതെ പോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 17ാം മിനിറ്റില്‍ രോഹിത് കുമാറിന്റെ ഒരു മിസ്പാസ് കേരളത്തിന് ഭീഷണിയാകേണ്ടതായിരുന്നു. എന്നാല്‍ പന്ത് ലഭിച്ച അംഗുളോയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

    ഇതിനിടെ 30ാം മിനിറ്റില്‍ സേവിയര്‍ ഗാമയുടെ പാസില്‍ നിന്ന് ഇഗോര്‍ അംഗുളോ ഗോവയുടെ ആദ്യ ഗോള്‍ നേടി. ഗാമയുടെ ലോങ് പാസ് സ്വീകരിച്ച അംഗുളോ പന്ത് പിടിക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആന്‍ബിനോ ഗോമസിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയാണ് ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മെന്‍ഡോസയുടെ ഗോള്‍.

    Also Read- ദാരിദ്ര്യത്തെ 'ക്ലീൻബൗൾഡ്' ചെയ്ത് ഇന്ത്യൻ ജഴ്സിയണിഞ്ഞ പേസർ; ടി നടരാജന്റെ അവിശ്വസനീയ ജീവിതം

    90-ാം മിനിറ്റില്‍ നിഷു കുമാറിന്റെ ക്രോസില്‍ തലവെച്ച വിസന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലെ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ ഒരു പിഴവ് കേരളത്തിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തു. അംഗുളോ വലത് വശത്തുള്ളത് ശ്രദ്ധിക്കാതെ പന്ത് പിടിച്ച് നിലത്തിട്ട് ഷോട്ടിന് ശ്രമിച്ച ആല്‍ബിനോയില്‍ നിന്നും പന്ത് റാഞ്ചിയ അംഗുളോ ഗോവയുടെ ഗോള്‍ പട്ടിക തികച്ചു. ഇതിനിടെ ഗോവ താരം റെബല്ലോയ്‌ക്കെതിരായ ഫൗളിന് ബ്ലാസ്റ്റേഴ്‌സ് താരം കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

    First published:

    Tags: Goa, Isl, ISL 2020-21, Kerala blasters