• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21 | മികച്ച പ്രകടനം നടത്തിയിട്ടും ഒഡീഷക്ക് തോൽവി; രണ്ടാം വിജയം സ്വന്തമാക്കി ഗോവ

ISL 2020-21 | മികച്ച പ്രകടനം നടത്തിയിട്ടും ഒഡീഷക്ക് തോൽവി; രണ്ടാം വിജയം സ്വന്തമാക്കി ഗോവ

ഒരു ഗോള്‍ വഴങ്ങിയെങ്കില്‍പ്പോലും തകര്‍പ്പന്‍ പ്രകടനമാണ് ഒഡീഷയുടെ ഗോൾകീപ്പർ അർഷ്ദീപ് പുറത്തെടുത്തത്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ബംബോലിം: ഐഎസ്എൽ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി എഫ്.സി. ഗോവ. ആവേശകരമായ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോവ കീഴടക്കി. സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനമാണ് ഒഡീഷ നടത്തിയതെങ്കിലും സീസണിലെ ആദ്യം വിജയം നേടാൻ അവർക്ക് കഴിഞ്ഞില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഗോവയുടെ ഓര്‍ട്ടിസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്.

    കളി തുടങ്ങിയതുമുതൽ ആക്രമണ ഫുട്‌ബോളാണ് ഗോവ കാഴ്ചവെച്ചത്. ഇതോടെ ഒഡീഷ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കളിയുടെ ആറാം മിനിട്ടില്‍ തന്നെ ഗോവയുടെ നായകന്‍ ലെനി റോഡ്രിഗസിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. കളി പുരോഗമിക്കെ ഒഡീഷയും ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. ഇതോടെ കളി ആവേശത്തിലായി. പക്ഷേ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

    Also Read- ജസ്പ്രീത് ബുംറയ്ക്ക് കന്നി അർധസെഞ്ചുറി; 'ഗാർഡ് ഓഫ് ഓണർ' നൽകി സഹതാരങ്ങൾ

    പതിനാലാം മിനിട്ടില്‍ അംഗൂളോയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഒഡീഷയുടെ ഗോൾവല കുലുക്കാനായില്ല. 17ാം മിനിട്ടില്‍ വീണ്ടും അംഗൂളോയ്ക്ക് അവസരം ലഭിച്ചെങ്കിലും ഹെഡ്ഡറിലൂടെ ഗോളാക്കാനുള്ള താരത്തിന്റെ ശ്രമം വിജയിച്ചില്ല. 30ാം മിനിട്ടില്‍ ഒഡീഷയുടെ പ്രതിരോധതാരം ജേക്കബ് ട്രാറ്റിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മികച്ച കളി പുറത്തെടുത്ത ബ്രാന്‍ഡണെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

    ആദ്യപകുതിയുടെ അവസാന മിനിട്ടില്‍ ഒഡീഷയുടെ പ്രതിരോധം തകർത്ത് സൂപ്പര്‍ താരം അംഗൂളോ ഗോവയ്ക്കായി ഗോള്‍ നേടി. റൊമാരിയോയുടെ എണ്ണം പറഞ്ഞ ഒരു പാസ്സില്‍ നിന്നും അംഗൂളോ അനായാസേന ഗോള്‍ നേടി.അംഗൂളോ നേടുന്ന സീസണിലെ ആറാം ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ പകുതിയില്‍ നിന്നും വിഭിന്നമായി ഒഡീഷ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 46ാം മിനിട്ടില്‍ ജെറിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല.

    Also Read- ATK മോഹൻ ബഗാൻ - ഹൈദരാബാദ് എഫ് സി മത്സരം സമനിലയിൽ

    ഒരു ഗോള്‍ വഴങ്ങിയെങ്കില്‍പ്പോലും തകര്‍പ്പന്‍ പ്രകടനമാണ് ഒഡീഷയുടെ ഗോൾകീപ്പർ അർഷ്ദീപ് പുറത്തെടുത്തത്. 51ാം മിനിട്ടില്‍ ഓര്‍ട്ടിസ് വീണ്ടും ഗോള്‍മുഖത്ത് ഭീതിയുണര്‍ത്തിക്കൊണ്ട് ഒരു ലോങ് റേഞ്ചര്‍ എടുത്തെങ്കിലും ‌അര്‍ഷ്ദീപ് അത് തട്ടിത്തെറുപ്പിച്ചു. 64ാം മിനിട്ടില്‍ അംഗൂളോയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അര്‍ഷ്ദീപ് അത് തട്ടിയകറ്റി. അത് പിടിച്ചെടുത്ത ഓര്‍ട്ടിസ് ഒരുഗ്രന്‍ ഷോട്ടെടുത്തെങ്കിലും അതും അര്‍ഷ്ദീപ് മികച്ച ഒരു ഡൈവിലൂടെ തട്ടിത്തെറുപ്പിച്ചു. 83ാം മിനിട്ടില്‍ ഓര്‍ട്ടിസ് വീണ്ടും ഒരു ലോങ് റേഞ്ചര്‍ എടുത്തെങ്കിലും അര്‍ഷ്ദീപ് വീണ്ടും ഒഡീഷയുടെ രക്ഷകനായി.
    Published by:Rajesh V
    First published: