പനാജി; ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്ക് എതിരെ ഹൈദരാബാദ് എഫ്.സിക്ക് തകർപ്പൻ ജയം. നർസാരിയുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിന് വൻ ജയം സമ്മാനിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഹൈദരാബാദ് ജയിച്ചു കയറിയത്. ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.
അമ്പതാം മിനിട്ടില്‍ ജോയല്‍ ജോസഫ് ആണ് ഹൈദരബാദിന്റെ ഗോള്‍ വേട്ടയ്ക്കു തുടക്കം കുറിച്ചത്. ചെന്നൈയിന്‍ പ്രതിരോധ നിര താരവും ഗോള്‍ കീപ്പറും തമ്മില്‍ ഉണ്ടായ ധാരണ പിശകാണ് ഗോളില്‍ കലാശിച്ചത്. പിന്നാലെ നര്‍സാരിയിലൂടെ ഹൈദരാബാദ് ലീഡ് രണ്ടാക്കി ഉയർത്തി.
ഇതോടെ ഉണയർന്നു കളിച്ച ചെന്നൈയിൻ എഫ്.സി 67-ാം മിനുട്ടില്‍ താപയിലൂടെ ഒരു ഗോള്‍ മടക്കി. ഇതോടെ സ്കോർ 2-1 ആയി. എന്നാൽ ഗോൾ വഴങ്ങിയതോടെ ഹൈദരാബാദിന്‍റെ ആക്രമണത്തിന് വീണ്ടും മൂർച്ചയേറി.
74-ാം മിനുട്ടില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ മൂന്നാം ഗോൾ കണ്ടെത്തി. ഇതോടെ മത്സരത്തിൽ പിടിമുറുക്കിയ ഹൈദരാബാദ് തൊട്ടുപിന്നാലെ നർസാരിയുടെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ നാലാം ഗോളും നേടിയതോടെ പട്ടിക തികച്ചു.
ഈ വിജയത്തോടെ ലീഗില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ ഹൈദരബാദിനായി. ഹൈദരാബാദിന് 12 പോയിന്റാണ് ഉള്ളത്. ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.