പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയത്തിനായി ഒഡീഷ എഫ്.സി ഇനിയും കാത്തിരിക്കണം. ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒഡിഷ എഫ്.സിക്ക് നോര്‍ത്ത് ഈസ്റ്റിനു മുന്നിലും സമനില. അത്യന്തം ആവേശകരമായ മത്സരതതിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
ആദ്യം ഗോളടിച്ചു തുടങ്ങിയെങ്കിലും ഒഡിഷക്ക് പിന്നീട് കളി കൈവിടുകയായിരുന്നു. 22ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയാണ് അക്കൌണ്ട് തുറന്ന് ഒഡിഷയെ മുന്നിലെത്തിയത്. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി സമയം നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. 45ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാബോട്ടാണ് തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ തിരിച്ചടി മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റ് കെസി അപ്പിയയുടെ പെനാല്‍റ്റിയില്‍ മുന്നിലെത്തി. താരത്തെ, എതിര്‍ ഗോളി ബോക്സില്‍ വീഴ്ത്തയതിനാണ് പെനാല്‍റ്റി ലഭിച്ചത്. അനായാസം ഘാന താരം ഗോളാക്കുകയും ചെയ്തു.
എന്നാല്‍, രണ്ടു മിനിറ്റിനകം ഒഡിഷ തിരിച്ചടിച്ചു. കോലെ അലക്സാണ്ടറിന്റെ ബോക്സില്‍ നിന്നുള്ള ബുള്ളറ്റ് ഷോട്ടാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോൾ വലയം ഭേദിച്ചത്. ചാട്ടുളി പോലെ വളഞ്ഞു വന്ന പന്തിനു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളി ഗുര്‍മീത് സിങ്ങ് വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cole Alexander, ISL 2020-21, NorthEast United FC, Odisha FC