• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21 | ബെംഗളുരുവിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഹൈദരാബാദ്

ISL 2020-21 | ബെംഗളുരുവിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഹൈദരാബാദ്

ബെംഗളൂരു താരങ്ങളെ കാഴ്ചക്കാരാക്കിയാണ് ഹൈദരാബാദ് മധ്യനിരയിൽ കളി മെനഞ്ഞത്. പലപ്പോഴും ഹൈദരാബാദിനൊപ്പമെത്താൻ ബെംഗളുരു താരങ്ങൾ നന്നേ ബുദ്ധിമുട്ടി.

hyderabad-fc

hyderabad-fc

  • Share this:
    ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ തങ്ങളുടെ ആദ്യ ജയം തേടിയിറങ്ങിയ ബെംഗളൂരു എഫ്സിക്ക് അടിതെറ്റി. ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരം ഗോൾരഹിത സമനിലയില്‍ കലാശിച്ചു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഹൈദരബാദ് മികച്ച്‌ നിന്നപ്പോള്‍ കരുത്തരായ ബെംഗളൂരുവിന് തൊട്ടതെല്ലാം പിഴച്ചു.

    മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ ഉദാന്ത സിങ് നടത്തിയ മുന്നേറ്റത്തിലൂടെ ബെംഗളൂരു ആണ് ആക്രമണത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് മത്സരത്തിൽ ഹൈദരാബാദ് ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. ബെംഗളൂരു താരങ്ങളെ കാഴ്ചക്കാരാക്കിയാണ് ഹൈദരാബാദ് മധ്യനിരയിൽ കളി മെനഞ്ഞത്. പലപ്പോഴും ഹൈദരാബാദിനൊപ്പമെത്താൻ ബെംഗളുരു താരങ്ങൾ നന്നേ ബുദ്ധിമുട്ടി.

    24-ാം മിനിറ്റില്‍ ലഭിച്ച ഹെഡര്‍ ഗോളെന്നുറപ്പിച്ചെങ്കിലും ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവ് നീലപ്പടയ്ക്ക് രക്ഷയാവുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് താരങ്ങള്‍ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഹൈദരാബാദിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഒടുവിൽ മത്സരം സമനിലയിൽ അവസാനിച്ചു.

    ആദ്യ മത്സരം ജയത്തോടെ തുടങ്ങിയ ഹൈദരാബാദ് കരുത്തരായ ബെംഗളുരുവിനെ സമനിലയിൽ തളച്ചത് ജയതുല്യമായാണ് കാണുന്നത്. ഒഡിഷ എഫ്​.സിയെ 1-0ത്തിനാണ് ആദ്യ കളിയിൽ ഹൈദരാബാദ് തോൽപ്പിച്ചത്. എന്നാൽ​ ബംഗളൂരു എഫ്​.സി ആദ്യ മത്സരത്തില്‍ തന്നെ സമനില വഴങ്ങിയിരുന്നു. എഫ്​.സി ഗോവയോടാണ് ബെംഗളുരു ആദ്യ കളിയിൽ​ 2-2ന്​ സമനില വഴങ്ങിയത്.
    Published by:Anuraj GR
    First published: