പനാജി: കരുത്തരായ ബംഗളുരു എഫ്.സിയുടെ ആക്രമണങ്ങൾക്ക് മുന്നിൽ വിലങ്ങുതടിയായി മലയാളി താരം ടി.പി രഹനേഷ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷഡ്പുര്‍ എഫ്സി. പ്രതിരോധ താരം സ്റ്റീഫന്‍ എസ്സെയാണ് വിജയ ഗോള്‍ നേടിയത്. 79-ാം മിനിറ്റാണ് ഗോള്‍ പിറന്നത്.
ഈ വിജയത്തോടെ ജംഷദ്പുര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ബംഗളൂരുവിന്റേത്. ഇതോടെ ടീം നാലാം സ്ഥാനത്തേയ്ക്ക് വീണു.
മലയാളി താരം ടി.പി രഹനേഷിന്‍റെ തകർപ്പൻ സേവുകളാണ് ഇന്നത്തെ മത്സരത്തിലെ സവിശേഷത. ബംഗളരുവിനെ ഗോൾ നേടാൻ അനുവദിക്കാതെ മികച്ച പ്രകടനമാണ് ഗോൾവലയത്തിന് മുന്നിൽ രഹനേഷ് പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്ക്കാരവും അദ്ദേഹത്തിനാണ്.
മത്സരഗതിക്ക് വിപരീതമായാണ് ഫലം നിശ്ചയിച്ച ഗോളിന്‍റെ പിറവി. അനികേതിന്‍റെ പാസ് ബോക്സിലേക്കു ഡൈവ് ചെയ്തു തകർപ്പനൊരു ഹെഡറിലൂടെയാണ് എസ്സേ ഗോൾ നേടിയത്. പ്രതിരോധ താരമാണെങ്കിലും ഈ സീസണിൽ എസ്സേ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.