പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജാംഷഡ്പൂര്‍ എഫ്.സിക്ക് ജയം. മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷിന്‍റെ തകർപ്പൻ സേവുകളാണ് ജംഷദ്പുരിന് ജയമൊരുക്കിയത്. നോർത്ത് ഈസ്റ്റിന് ലഭിച്ച പെനാൽറ്റി രഹനേഷ് തടുത്തിട്ടത് മത്സരത്തിൽ വഴിത്തിരിവായി. അനികേദ് ജാദവാണ് ജാംഷദ്പുരിനായി വിജയഗോള്‍ നേടിയത്.
സമനിലകള്‍ കഴിഞ്ഞ് ജയം ലക്ഷ്യം വെച്ച് വന്നതിനാല്‍ തന്നെ ഇരുടീമുകളും പ്രതിരോധത്തിലൂന്നിയാണ് പന്തുതട്ടിയത്. ആദ്യ 10 മിനിറ്റില്‍ ഒരു ഷോട്ട് പോലും ഇരുടീമും ഉതിര്‍ത്തില്ല. 15ാം മിനിറ്റില്‍ ജാംഷഡ്പൂരാണ് ആദ്യമായി ഗോള്‍വല ലക്ഷ്യം വെച്ചത്.
53-ാം മിനിറ്റില്‍ യുവതാരം അനികേത് ജാദവാണ് ജംഷദ്പുരിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഗോൾ വഴങ്ങാതെ ശ്രദ്ധിച്ച ജംഷദ്പുർ രണ്ടാം പകുതിയിൽ ആക്രമണാത്മക ഫുട്ബോളാണ് കളിച്ചത്. ഇതിന്‍റെ ഫലമായാണ് ഗോൾ പിറന്നത്. എന്നാൽ തിരിച്ചടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ ജംഷദ്പുരിന് സാധിച്ചില്ല.
അതിനിടെയാണ് നോര്‍ത്ത് ഈസ്റ്റ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. കിക്ക് എടുത്ത സില്ലയുടെ ശ്രമം ജംഷഡ്പൂരിന്റെ ഗോളി രഹ്നേഷ് ഒരു ഫുള്‍ ഡൈവിലൂടെ സേവ് ചെയ്യുകയായിരുന്നു. ഈ ജയത്തോടെ ഐഎസ്എല്ലിൽ അഞ്ചാം സ്ഥാനത്താണ് ജംഷ്ഡപുര്. അവർക്ക് 10 പോയിന്‍റാണുള്ളത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.