• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21 Kerala Blasters Vs NorthEast United FC| ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി

ISL 2020-21 Kerala Blasters Vs NorthEast United FC| ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി

പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്

News18 Malayalam

News18 Malayalam

  • Share this:
    ബംബോളിം: സീസണിലെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മറുവശത്ത് ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഞെട്ടിച്ച നോർത്ത് ഈസ്റ്റ് ടീം പട്ടികയിൽ നാലാം സ്ഥാനത്താണ്.

    Also Read- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

    വെല്ലുവിളിയെ കുറിച്ച് ബോധവാനാണെങ്കിലും ഈ മത്സരം ജയിച്ച് മൂന്ന് പോയിന്റുകൾ ടീം നേടുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുന പറഞ്ഞു. ''മുംബൈ സിറ്റിക്കെതിരെ അവർ നന്നായി, ഒരു ടീമായി തന്നെ കളിച്ചു. ശക്തമായ ടീമായി അവർ മാറി കഴിഞ്ഞുവെന്നത് തീർച്ചയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ശക്തമായ വെല്ലുവിളിയാണ് ഈ മത്സരം''- മത്സരത്തിന് മുന്നോടിയായി വികുന പറഞ്ഞു.

    ISL 2020-21 FULL COVERAGE |  ISL 2020-21 SCHEDULE  | ISL 2020-21 POINTS TABLE


    മറുവശത്ത് കേരളത്തിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പരിശീലകൻ ജെറാഡ് നസ് പറഞ്ഞു. ''ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. അവർക്കെതിരായ മത്സരം കഠിനമേറിയതാണ്.''- അദ്ദേഹം പറഞ്ഞു.

    Also Read- 'എന്റെ ഹീറോ ഇനിയില്ല:ഗാംഗുലി; ഫുട്ബോളിനും കായികലോകത്തിനും തീരാനഷ്ടം: സച്ചിൻ

    കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലെ വീഴ്ചകളാണ് കോച്ച് വികുനയെ അലട്ടുന്നത്. ആദ്യമത്സരത്തിൽ ഗാരി ഹൂപ്പർക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. യുവതാരം റിത്വിക് ദാസും നിരാശപ്പെടുത്തി. സഹൽ അബ്ദുൾ സമദും ഫോമിലേക്ക് ഉയരാതെ വന്നതോടെ കേരളത്തിന്റെ ആക്രമണങ്ങൾക്കൊന്നും മൂർച്ചയുണ്ടായിരുന്നില്ല. ഇന്ന് നോർത്ത് ഈസ്റ്റിനെതിരായ സെർജിയോ സിഡോഞ്ചോയുടെ പ്രകടനം നിർണായകമാകും. ആദ്യ മത്സരത്തിൽ സ്വതന്ത്രമായി കളിക്കാൻ മധ്യനിരയിലെ ആസൂത്രകനായി കരുതപ്പെടുന്ന സിഡോഞ്ചോയ്ക്ക് കഴിഞ്ഞിരുന്നില്ല.

    Also Read- 'ഒരിക്കൽ ആകാശത്ത് നമ്മൾ ഒരുമിച്ച് പന്തുതട്ടും'; പെലെ

    ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ആദ്യമത്സരത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. കോസ്റ്റ ന്യമിയോൻസു- ബകാറി കോനെ സഖ്യം നല്ല ഒത്തിണക്കം കാട്ടി. ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പ്രകടനവും ഭേദപ്പെട്ടതായിരുന്നു. പരിക്കുമാറിയ പ്രതിരോധക്കാരൻ നിഷുകുമാർ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. കെ പി രാഹുലും ശാരീരിക ക്ഷമത വീണ്ടെടുത്തതായാണ് വിവരം. ഫകുണ്ടോ പെരേരയും ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടേക്കും.

    Also Read- 'അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്'; ലയണൽ മെസി

    വമ്പൻമാരായ മുംബൈ സിറ്റിയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. മികച്ച പ്രതിരോധ നിരയാണ് അവരുടെ കരുത്ത്. മധ്യനിരയിൽ ഖാസി കമാറയാണ് പ്രധാനതാരം. മുന്നേറ്റക്കാരൻ ക്വസി അപ്പിയയുടെ പ്രകടനമായിരിക്കും നിർണായകമാവുക. മുംബൈ സിറ്റിക്കെതിരെ പെനാൽറ്റിയിലൂടെ ഗോൾ നേടിയത് അപ്പിയയായിരുന്നു.
    Published by:Rajesh V
    First published: