പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി താരം അബ്ദുള്‍ ഹക്കു നെടിയോടത്തും ഓസ്ട്രേലിയക്കാരന് ജോര്ഡന് മറെയുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.
മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. തകർപ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു ഹക്കുവിന്‍റെ ഗോൾ. പെറെയേറയെടുത്ത കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഈ സീസണിൽ ഇതാദ്യമായാണ് ഹക്കു ആദ്യ ഇലവനിൽ സ്ഥനം കണ്ടെത്തിയത്.
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ഒരു ഗോളിന് പിന്നിലായെങ്കിലും തിരിച്ചടിക്കാൻ കാര്യമായ ശ്രമം ഹൈദരാബാദ് നടത്തിയില്ല. ഒടുവിൽ മത്സരം അവസാനിക്കാൻ രണ്ടു മിനിട്ട് ശേഷിക്കെ മറെയും ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് പട്ടിക തികച്ചു. 88ാം മിനിറ്റിലാണ് ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ മറെയാണ് രണ്ടാം ഗോള്‍ നേടിയത്.
സമനിലയും തോൽവികളും മാത്രം നിറഞ്ഞ സീസണിൽ വൈകിയെത്തിയ ജയം മഞ്ഞപ്പട ആഘോഷിച്ചു. ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.