• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21| ഹൈദരാബാദിനെ തകർത്ത് അംഗൂളോയുടെയും കൂട്ടരുടെയും 'പുതുവർഷാഘോഷം'

ISL 2020-21| ഹൈദരാബാദിനെ തകർത്ത് അംഗൂളോയുടെയും കൂട്ടരുടെയും 'പുതുവർഷാഘോഷം'

ജയത്തോടെ ​ഗോവ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തെത്തി.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ഹൈദരാബാദിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ഗോവ പുതുവർഷാഘോഷത്തിന് നേരത്തെ തുടക്കമിട്ടു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവയുടെ തകർപ്പൻ വിജയം. കളിയിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ജയത്തോടെ ​ഗോവ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തെത്തി.

    ഗോവയ്ക്ക് വേണ്ടി സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോ, ഇഷാന്‍ പണ്ഡിത എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഹൈദരാബാദിന്റെ ഏകഗോൾ അരിഡാനെ സന്റാനയുടെ വകയായിരുന്നു. രണ്ടാം പകുതിയിലാണ് ഇരുടീമുകളും ഉശിരൻ പ്രകടനം പുറത്തെടുത്തത്. ഇഗോര്‍ അംഗൂളോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

    ആദ്യപകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള കളി ഇരുടീമുകളും പുറത്തെടുത്തപ്പോൾ കാണികൾക്ക് വിരസമായി. എന്നാൽ രണ്ടാം പകുതിയില്‍ ചിത്രം മാറി. ആക്രമണ ഫുട്‌ബോളാണ് ഹൈദരാബാദ് കാഴ്ചവെച്ചത്. ജോയലിന് പകരം യാസിറിനെ കൊണ്ടുവന്നത് ഹൈദരാബാദിന് ഗുണം ചെയ്തു. 53-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ദാവോ വിക്ടറിന് ബോക്‌സിനകത്തുവെച്ച് മികച്ച അവസരം ലഭിച്ചെങ്കിലും ഗോവന്‍ ഗോള്‍കീപ്പര്‍ നവാസ് രക്ഷകനായി.

    ISL 2020-21 FULL COVERAGE |  ISL 2020-21 SCHEDULE  | ISL 2020-21 POINTS TABLE

    58-ാം മിനിട്ടില്‍ സൂപ്പര്‍താരം അരിഡാനെ സന്റാനയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. ആശിഷിന്റെ കൃത്യതയാർന്ന ക്രോസ് ഹെഡ്ഡറിലൂടെ സന്റാന വലയിലെത്തിച്ചു. സന്റാന ഈ സീസണില്‍ നേടുന്ന അഞ്ചാം ഗോളാണിത്. ഗോള്‍ വഴങ്ങിയതോടെ ഗോവ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ഹൈദരാബാദിനായി 70-ാം മിനിട്ടില്‍ സന്റാന വീണ്ടും ഹെഡ്ഡറിലൂടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.

    Also Read- എംഎസ് ധോണി മുതൽ മുഹമ്മദ് ആമിർ വരെ; ഈ വർഷം വിരമിച്ച ക്രിക്കറ്റ് താരങ്ങൾ

    87-ാം മിനിട്ടിലാണ് ഗോവ സമനില ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ പണ്ഡിതയാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഫ്രീകിക്കിൽ നിന്നും ഹെഡ്ഡര്‍ വഴിയാണ് താരം ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയിലൂടെ ഗോവ വീണ്ടും ഗോള്‍ നേടി.
    Published by:Rajesh V
    First published: