പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾക്കൊടുവിൽ സമനിലയുമായി മാനംകാത്ത് ബംഗളുരു എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-1 എന്ന സ്കോറിനാണ് ബംഗളുരു എഫ്.സി തളച്ചത്. ഈ സമനിലയോടെ ബംഗളൂരുവിന് ഒരു പോയിന്‍റ് ലഭിച്ചു.
ഇന്ന് ബെംഗളൂരുവിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറുടെ ഒരു പിഴവ് ആണ്. തുടക്കത്തില്‍ മക്കേഡോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ലീഡ് എടുത്തത്. ഗയേഹോയുടെ ഷോട്ടിന് വേണ്ടിയുള്ള ശ്രമം മക്കേഡോയ്ക്ക് മുന്നില്‍ പാസായി എത്തിയപ്പോൾ അദ്ദേഹം അനായാസം പന്ത് വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആണ് ബെംഗളൂരുവിന്റെ ഗോള്‍ വന്നത്. രാഹുല്‍ ബെഹ്കെയുടെ ഒരു ഗോള്‍ ശ്രമം എളുപ്പത്തില്‍ നോര്‍ത്ത് ഈസ്റ്റ് കീപ്പര്‍ ഗുര്‍മീതിന് തടയാമായിരുന്നു. എന്നാല്‍ താരത്തിന് പിഴക്കുകയും പന്ത് വലയില്‍ ആവുകയും ചെയ്തു. ഗുർമീതിന്‍റെ പിഴവ് ഇല്ലായിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.