• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21 | ബംഗളുരുവിനെ വീഴ്ത്തി മുംബൈ ലീഗിൽ ഒന്നാമത്

ISL 2020-21 | ബംഗളുരുവിനെ വീഴ്ത്തി മുംബൈ ലീഗിൽ ഒന്നാമത്

മത്സരത്തിന്‍റെ തുടക്കം മുതൽ ആഞ്ഞടിച്ചതാണ് മുംബൈയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. ആദ്യ 15 മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്താനും മുംബൈയ്ക്ക് സാധിച്ചു

mumbai-city-fc

mumbai-city-fc

  • Share this:
    പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ മുംബൈ സിറ്റി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ ജയം. കരുത്തരായ ബെംഗളൂരു എഫ് സിക്ക് ഇത് തുടര്‍ച്ചയായ മൂന്നാം തോൽവിയാണ്. ഐ എസ് എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബെംഗളൂരു മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി തോൽക്കുന്നത്.

    മത്സരത്തിന്‍റെ തുടക്കം മുതൽ ആഞ്ഞടിച്ചതാണ് മുംബൈയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. ആദ്യ 15 മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്താനും മുംബൈയ്ക്ക് സാധിച്ചു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ മൗര്‍ട്ടാഡ ഫാള്‍ ആണ് മുംബൈയെ മുന്നിലെത്തിച്ചത്. ഒരു ഹെഡറില്‍ നിന്നായിരുന്നു ഫാളിന്റെ ഗോള്‍. ഈ ഗോളിന് പിന്നാലെ മുംബൈ സിറ്റി ഇന്ത്യന്‍ യുവതാരം ബിപിനിലൂടെ രണ്ടാമതും ലക്ഷ്യം കണ്ടു. 15ആം മിനുട്ടില്‍ മന്ദര്‍ റാവുവിന്റെ ക്രോസില്‍ നിന്ന് മികച്ച ഫിനിഷിലൂടെയാണ് ബിപിന്‍ ബംഗളുരു പ്രതിരോധം പിളർത്തി ലക്ഷ്യം കണ്ടത്.

    Also Read- ISL 2020-21 | ചെന്നൈയിനെ തകർത്ത് ഹൈദരാബാദ്; ജയം 4-1ന്

    രണ്ടാം പകുതിയില്‍ ഛേത്രിയുടെ പെനാള്‍ട്ടിയിലൂടെ ബംഗളുരു ഗോൾ മടക്കി. എന്നാൽ മത്സരത്തിലേക്കു തിരിച്ചെത്താൻ ഈ ഗോൾ അവരെ സഹായിച്ചില്ല. സൂപ്പർതാരം ഒഗ്ബെചെയുടെ ഗോളിൽ മുംബൈ സിറ്റി എഫ്.സി പട്ടിക തികച്ചു.

    കരുത്തരായ ബംഗളുരുവിനെതിരായ ജയത്തോടെ മുംബൈ സിറ്റി മൂന്ന് പോയിന്റു ഉറപ്പിച്ചു ലീഗിൽ ഒന്നാമതെത്തി. തുടർ തോൽവികളിൽ നട്ടംതിരിയുന്ന ബെംഗളൂരു ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. അഹ്മദ് ജഹു ചുവപ്പ് കണ്ടത് മാത്രമാണ് മുംബൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ തിരിച്ചടിയായത്.
    Published by:Anuraj GR
    First published: