HOME » NEWS » Sports »

ISL 2020-21 | അടി തിരിച്ചടി; ഈസ്റ്റ് ബംഗാളിനെ തളച്ച് എഫ്.സി ഗോവ

ലീഗിൽ കരുത്തരുടെ പോരാട്ടമെന്ന വിശേഷണത്തെ അന്വർഥമാക്കിക്കൊണ്ടാണ് ഈസ്റ്റ് ബംഗാളും ഗോവയും പോരടിച്ചത്

News18 Malayalam | news18-malayalam
Updated: January 6, 2021, 10:18 PM IST
ISL 2020-21 | അടി തിരിച്ചടി; ഈസ്റ്റ് ബംഗാളിനെ തളച്ച് എഫ്.സി ഗോവ
east bengal-goa
  • Share this:
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളും എഫ്.സി ഗോവയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഈസ്റ്റ് ബംഗാള്‍ തുടക്കത്തിൽ ആധിപത്യം കാട്ടിയെങ്കിലും ഗോവയുടെ പ്രത്യാക്രമണത്തിൽ ഉലഞ്ഞുപോകുകയായിരുന്നു.

ലീഗിൽ കരുത്തരുടെ പോരാട്ടമെന്ന വിശേഷണത്തെ അന്വർഥമാക്കിക്കൊണ്ടാണ് ഈസ്റ്റ് ബംഗാളും ഗോവയും പോരടിച്ചത്. ആക്രമണങ്ങളിലൂടെ പ്രത്യാക്രമണങ്ങളിലൂടെയും ഇരു ടീമകളും കളംനിറഞ്ഞു. നാലാം മിനിറ്റില്‍ ഡൊണാച്ചിയുടെ ഹെഡറിലൂടെ ഗോളിനടുത്തെത്തിയതായിരുന്നു ഗോവ. പിന്നാലെ ഈസ്റ്റ് ബംഗാള്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കും ഫലം കണ്ടില്ല.

Also Read- ISL 2020-21 | ബംഗളുരുവിനെ വീഴ്ത്തി മുംബൈ ലീഗിൽ ഒന്നാമത്

തുടക്കത്തിൽ മെല്ലപ്പോക്ക് ഗെയിം കളിച്ച ഗോവ പതുക്കെ മത്സരത്തിലേക്കു വന്നു. ആക്രമണങ്ങളുമായി അവർ ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. കൊല്‍ക്കത്തന്‍ ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാറിന്റെ തകര്‍പ്പന്‍ സേവുകളാണ് ഈസ്റ്റ് ബംഗാളിന് രക്ഷയായത്. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.

കളിയുടെ 79-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യമായി ലീഡ് നേടി. പന്തുമായി ബ്രൈറ്റ് നാല് ഗോവന്‍ പ്രതിരോധക്കാരെ മറികടന്നാണ് പന്ത് വലയിലെത്തിച്ചത്. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ ഗോവ തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ ദേവേന്ദ്രയാണ് തകർപ്പനൊരു ഹെഡറിലൂടെ ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ക്രോസില്‍ നിന്നും പന്ത് സ്വീകരിച്ച ദേവേന്ദ്ര ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ബംഗാള്‍ വല ചലിപ്പിച്ചത്.
Published by: Anuraj GR
First published: January 6, 2021, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories