കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന. ഗോവയിലെ(Goa) ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് (Kerala Blasters vs Hyderabad FC) ഫൈനല്‍ പോരാട്ടം നേരില്‍ കാണുവാനായി പതിനായിരങ്ങളാകും എത്തുക. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ആരാധകവൃന്ദമെന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കലാശപ്പോരാട്ടത്തില്‍ ഫറ്റോര്‍ദയെ മഞ്ഞക്കടലാക്കാനുള്ള തയാറെടുപ്പിലാണ്.
ഫൈനല്‍ പോരാട്ടം കാണുവാനായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക ബസ് അടക്കം ബുക്ക് ചെയ്താണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗോവയിലേക്ക് പോകുന്നത്.
ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സിയില്‍ കളിക്കാനാകില്ലെങ്കിലും ഗാലറിയില്‍ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി എത്തുന്ന മഞ്ഞപ്പട ഫറ്റോര്‍ദയെ മഞ്ഞ പുതപ്പിക്കുമെന്ന് ഉറപ്പാണ്.
ഫൈനലിന് സ്റ്റേഡിയത്തിന്റെ ശേഷിയുടെ മുഴുവന്‍ ആളുകളെയും അനുവദിക്കാനാണ് സംഘാടകരുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഇത്രയേറെ പേരെ ഫൈനലിന് അനുവദിക്കുന്നത്. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്പനയ്ക്ക് വച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.