നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2021-22 | ഐ എസ് എൽ മത്സരക്രമം പുറത്ത്; വാരാന്ത്യ മത്സരങ്ങളിൽ സമയമാറ്റം

  ISL 2021-22 | ഐ എസ് എൽ മത്സരക്രമം പുറത്ത്; വാരാന്ത്യ മത്സരങ്ങളിൽ സമയമാറ്റം

  നവംബർ 19ന് കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തോടെയായിരിക്കും പുതിയ സീസൺ ആരംഭിക്കുക

  ISL

  ISL

  • Share this:
   ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഐ എസ് എൽ മത്സരക്രമം പുറത്തുവിട്ട് ടൂർണമെന്റ് സംഘാടകരായ എഫ് ഡി എഫ് എസ് എൽ. നാല് മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിലെ ആദ്യ പകുതിയിലെ 11 റൗണ്ടുകളുടെ മത്സരക്രമമാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 19ന് കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തോടെയായിരിക്കും പുതിയ സീസൺ ആരംഭിക്കുക. അവസാന മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മില്‍ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയിരുന്നത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് 7.30നാണ് ടൂർണമെന്റിലെ ഉദ്‌ഘാടന മത്സരത്തിന് കിക്കോഫ്.

   കോവിഡ് വ്യാപനം ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ ഇക്കുറിയും ഗോവയിൽ മാത്രമായിട്ടാണ് ഐ എസ് എൽ നടക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങള്‍ നടക്കുക. നവംബര്‍ 27നാണ് ആദ്യ കൊല്‍ക്കത്ത ഡാര്‍ബി നടക്കുക. എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്താണ് ഡാർബി തുടക്കത്തിലേ നടത്തരുത് എന്ന ആവശ്യം പരിഗണിച്ചാണ് ഈ മത്സരം ടൂർണമെന്റ് തുടങ്ങി രണ്ടാം വാരത്തിലേക്ക് മാറ്റിയത്.

   മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായാണ് ഐ എസ് എൽ ഇക്കുറി എത്തുന്നത്. രണ്ട് മത്സരങ്ങൾ നടക്കുന്ന വാരാന്ത്യ ദിവസങ്ങളിൽ മത്സരത്തിന്റെ സമയത്തിൽ സംഘാടകർ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരം ദിവസങ്ങളിൽ രണ്ടാമത്തെ മത്സരം രാത്രി 9.30നാകും ആരംഭിക്കുക. ടൂർണമെന്റിൽ ഇതാദ്യമായാണ് സംഘാടകർ മത്സരത്തിന്റെ കിക്കോഫ് സമയത്തിൽ മാറ്റം പ്രഖ്യാപിക്കുന്നത്.


   നിലവിൽ പുറത്തുവന്നിരിക്കുന്ന മത്സരക്രമത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ എഫ്‌സിക്ക് അവരുടെ ആദ്യ മത്സരം കരുത്തരായ എഫ്സി ഗോവയ്‌ക്കെതിരെയാണ്. നവംബർ 22നാണ് ഈ മത്സരം നടക്കുന്നത്. നിലവിൽ പുറത്തുവന്നിരിക്കുന്ന മത്സരക്രമത്തിൽ 2022 ജനുവരി ഒമ്പതിന് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലാണ് അവസാന മത്സരം. രണ്ടാം പകുതിയുടെ മത്സരക്രമം ഡിസംബർ മാസത്തിൽ സംഘാടകർ പുറത്തുവിടും എന്നാണ് സൂചന.

   Also read- സഹലിനായി എടികെ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തത് മൂന്ന് സീനിയർ താരങ്ങളെ - റിപ്പോർട്ട്

   വരും സീസണിലേക്ക് മികച്ച മുന്നൊരുക്കങ്ങളാണ് ടീം നടത്തുന്നത്. ട്രാൻസ്ഫർ ജാലകത്തിലൂടെ മികച്ച താരങ്ങളെ സ്വന്തമാക്കിയ അവർ പ്രീ സീസൺ മത്സരങ്ങളുടെയും മറ്റ് ഒരുക്കങ്ങളുടേയും തിരക്കിലാണ്. ഐ എസ് എല്ലിന് മുന്നോടിയായി മത്സരപരിചയം ലഭിക്കുന്നതിനായി ലീഗിലെ ചില ടീമുകൾ ഡ്യൂറണ്ട് കപ്പിലും പങ്കെടുക്കുന്നുണ്ട്. ലീഗിൽ നിന്നും എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ അഞ്ച് ടീമുകൾ മത്സരിക്കുന്നുണ്ട്.
   Published by:Naveen
   First published: