• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | ഹൈദരബാദിനെതിരെ ജയിച്ചിട്ടും ബഗാൻ പുറത്ത്; ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ഹൈദരാബാദ്

ISL | ഹൈദരബാദിനെതിരെ ജയിച്ചിട്ടും ബഗാൻ പുറത്ത്; ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ഹൈദരാബാദ്

ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഗാനെ കീഴടക്കിയിരുന്നു.

Image: ISL, Twitter

Image: ISL, Twitter

  • Share this:
    ഐഎസ്എല്ലിലെ (ISL 2021-22) ആവേശകരമായ രണ്ടാം സെമി (Semi-final) പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെ (ATK Mohun Bagan) മറികടന്ന് ഹൈദരാബാദ് എഫ്‌സി (Hyderabad FC) ഫൈനലിൽ (ISL Final) പ്രവേശിച്ചു. രണ്ടാം പാദ മത്സരത്തിൽ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയിട്ടും ഹൈദരാബാദ് ഫൈനലിലേക്ക് കടക്കുകയായിരുന്നു. ആദ്യ പാദത്തിൽ നേടിയ തകർപ്പൻ ജയമാണ് ഹൈദരാബാദിന് തുണയായത്. തങ്ങളുടെ ആദ്യ ഐഎസ്എൽ ഫൈനൽ പ്രവേശമാണ് ഹൈദരാബാദ് നേടിയെടുത്തത്. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഗാനെ കീഴടക്കിയിരുന്നു. രണ്ടാം പാദത്തിൽ ഒരു ഗോളിന് ബഗാൻ ജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി 3-2 എന്ന സ്‌കോറിൽ ഹൈദരാബാദ് ജയിച്ച് കയറുകയായിരുന്നു.


    ഇതോടെ ഞായറാഴ്ച ഫറ്റോർദയിൽ നടക്കുന്ന ഫൈനൽ മത്സരം രണ്ട് മഞ്ഞപ്പടകൾ തമ്മിലുള്ള ഫൈനൽ പോരാട്ടമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട വിജയിക്കുമോ അതോ ഹൈദരാബാദിന്റെ മഞ്ഞപ്പട വിജയിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഫറ്റോർദയിൽ ആര് കിരീടമുയർത്തിയാലും അത് ഐഎസ്എല്ലിൽ ചരിത്രമാകും. ഐഎസ്എല്ലിലെ ഈ സീസൺ ഒരു പുത്തൻ ചാമ്പ്യനെയാണ് വരവേൽക്കാൻ ഒരുങ്ങുന്നത്.

    Also read- Kerala Blasters | 'കേറി വാടാ..മക്കളെ'; ഗോഡ്ഫാദറിലെ അഞ്ഞൂറാനായി മഞ്ഞപ്പടയെ ഗോവയിലെ ഫൈനലിന് ക്ഷണിച്ച് ഇവാൻ - വീഡിയോ

    വലിയ വിജയം നേടിയാൽ മാത്രമേ ഫൈനൽ പ്രവേശം നേടാനാകൂ എന്നുള്ളതിനാൽ മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആക്രമിച്ച് കളിക്കാനാണ് ബഗാൻ ശ്രമിച്ചത്. ആദ്യ അഞ്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ബഗാൻ താരങ്ങൾ ഹൈദരാബാദ് ഗോള്‍മുഖത്ത് ഭീഷണിയുയർത്തി. തുടരെ മുന്നേറ്റങ്ങൾ നടത്തിയ അവർക്ക് ഏഴാം മിനിറ്റിൽ സുവർണാവസരം ലഭിച്ചെങ്കിലും ഫിന്നിഷ് താരം ജോണി കൗക്കോയുടെ ഷോട്ട് ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തട്ടിയകറ്റുകയായിരുന്നു.

    ബഗാന്റെ റോയ് കൃഷ്ണയും പ്രബീര്‍ ദാസും ചേർന്ന് ഹൈദരാബാദ് പ്രതിരോധ നിരയ്ക്ക് തലവേദന ഉയർത്തിയെങ്കിലും ആദ്യ പകുതിയിൽ അവർക്ക് കട്ടിമണിയെ മറികടന്ന് മത്സരത്തിലെ സമനില കുരുക്ക് മുറിക്കാൻ കഴിഞ്ഞില്ല.

    Also read- ISL Final | 'മഞ്ഞപ്പടയെ' ഫറ്റോർദയിലേക്ക് ക്ഷണിച്ച് ഇവാൻ; ഫൈനലിനുള്ള ടിക്കറ്റുകൾ എങ്ങനെ ലഭിക്കും? കിട്ടാനുള്ള വഴികൾ

    23-ാം മിനിറ്റില്‍ ഓഗ്‌ബച്ചേയുടെ മുന്നേറ്റത്തിലൂടെയാണ് ഹൈദരാബാദ് ഗോളിലേക്ക് ആദ്യം ലക്ഷ്യം വെച്ചത്. പിന്നീട് അവർക്ക് രണ്ട് തുടർ അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കാൻ കഴിഞ്ഞില്ല. 37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ പാസില്‍ നിന്നും ലഭിച്ച ഉഗ്രൻ അവസരം ഹ്യൂഗോ ബൂമുന് ഗോളാക്കാൻ കഴിയാതെ പോയത് ബഗാന് തിരിച്ചടിയായി. അദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച അവസരം ലിസ്റ്റണ്‍ കൊളാസോക്ക് മുതലാക്കാൻ കഴിയാഞ്ഞതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

    രണ്ടാം പകുതിയിലും ബഗാൻ ആക്രമണത്തിൽ തന്നെ ഊന്നിയാണ് കളിച്ചതെങ്കിലും അവരുടെ ഗോൾ ശ്രമങ്ങൾ ഒക്കെയും ലക്ഷ്യം കാണാതെ പോവുകയായിരിക്കുന്നു. ഒടുവില്‍ അവരുടെ ശ്രമങ്ങൾക്കുള്ള ഫലമായി 79-ാം മിനിറ്റിൽ ബഗാൻ റോയ് കൃഷ്ണയിലൂടെ ലീഡ് നേടുകയായിരുന്നു. ലിസ്റ്റണ്‍ കൊളാസോയുടെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. ലീഡെടുത്തശേഷ൦ അവർ ആക്രമണത്തിന് മൂർച്ച കൂടിയെങ്കിലും അവരുടെ മുന്നേറ്റങ്ങൾ എല്ലാം ഹൈദരാബാദ് പ്രതിരോധ നിരയിൽ തട്ടി പാഴാവുകയായിരുന്നു.
    Published by:Naveen
    First published: