നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL |നഷ്ടപ്പെടുത്തിയത് രണ്ട് സുവര്‍ണാവസരങ്ങള്‍; നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില

  ISL |നഷ്ടപ്പെടുത്തിയത് രണ്ട് സുവര്‍ണാവസരങ്ങള്‍; നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില

  ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്.

  Credit: twitter

  Credit: twitter

  • Share this:
   ഐഎസ്എല്ലില്‍(ISL) കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blasters)- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(North East United) മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടു ഗോളിനെങ്കിലും ജയിക്കാമായിരുന്ന മത്സരം ഫിനിഷിംഗിലെ പിഴവ് മൂലം കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. സമനിലയിലൂടെ ഒരോ പോയന്റ് നേടിയ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും പോയന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു.


   36ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന് മത്സരത്തില്‍ ആദ്യ ഗോളവസരം ലഭിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ജോര്‍ജ് പെരെയ്ര ഡിയാസ് ബോക്‌സിലുണ്ടായിരുന്ന ഒരു ഡിഫന്‍ഡറെ മറികടന്ന് മുന്നില്‍ കയറിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു.


   രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ അടുത്ത സുവര്‍ണാവസരം സഹല്‍ പാഴാക്കി. വിന്‍സി ബാരെറ്റോയുടെ ഒരു മുന്നേറ്റമാണ് കേരളത്തിന് മികച്ച അവസരമൊരുക്കിയത്. പന്തുമായി മുന്നേറിയ വിന്‍സി ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് സഹലിന് മറിച്ചു. പന്ത് വലയിലേക്ക് ഒന്ന് വഴിതിരിച്ചുവിടേണ്ട കാര്യമേ സഹലിനുണ്ടായിരുന്നുള്ളൂ. പക്ഷേ താരത്തിന്റെ ഷോട്ട് പോയത് പുറത്തേക്കായിരുന്നു.


   ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്. 83ആം മിനിറ്റില്‍ നിഷുകുമാറിന്റെ പാസില്‍ നിന്ന് വാസ്‌ക്വസ് തൊടുത്ത ഹെഡ്ഡര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തട്ടിയകറ്റി. അവസാന നിമിഷവും ഒരു ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
   Published by:Sarath Mohanan
   First published:
   )}