നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL |ആവേശപ്പോരില്‍ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില; നിരാശ നല്‍കി റഫറിയിങ്

  ISL |ആവേശപ്പോരില്‍ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില; നിരാശ നല്‍കി റഫറിയിങ്

  നിര്‍ണായക നിമിഷത്തില്‍ റഫറി ഒരു പെനാല്‍ട്ടി നിഷേധിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

  • Share this:
   തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ(Kerala Blasters) പൂട്ടി ജംഷഡ്പൂര്‍ എഫ്.സി(Jamshedpur FC). ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

   14ആം മിനിറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ 27ആം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെ (Sahal Abdul Samad) ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പിടിക്കുകയായിരുന്നു. നിര്‍ണായക നിമിഷത്തില്‍ റഫറി ഒരു പെനാല്‍ട്ടി നിഷേധിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.


   ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് മത്സരം ആരംഭിച്ചത്. പാസിംഗിലെ പിഴവുകള്‍ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. 14ആം മിനുട്ടില്‍ ലഭിച്ച ഒരു ഫ്രീകിക്കില്‍ നിന്ന് ഗ്രെഗ് സ്റ്റെവാര്‍ട്ട് ജംഷഡ്പൂരിന് ലീഡ് നല്‍കി. ആരും പ്രതീക്ഷിക്കാത്ത ആങ്കിളില്‍ നിന്ന് ഒരു വലിയ ബെന്‍ഡ് കിക്കിലൂടെയാണ് സ്റ്റെവാര്‍ട്ട് പന്ത് വലയില്‍ എത്തിച്ചത്. പോസ്റ്റില്‍ തട്ടിയായിയിരുന്നു പന്ത് വലയിലേക്ക് പോയത്. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തീര്‍ത്തും അറ്റാക്കിലേക്ക് പോയി.


   എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് 27ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.


   37ആം മിനിട്ടില്‍ കേരളത്തിന് ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചു. വാസ്‌കസിന്റെ ഒരു ക്രോസ് ജംഷഡ്പൂര്‍ താരത്തിന്റെ കയ്യില്‍ തട്ടി എങ്കിലും റഫറി പെനാള്‍ട്ടി നിഷേധിച്ചു. ഇത് ആദ്യമായല്ല കേരളം റഫറിയുടെ മോശം തീരുമാനത്തിന് വിധേയരാകുന്നത്.

   രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ പിന്നോട്ടായി. നാല് മിനിറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു. സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്തി. 13 പോയിന്റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്.
   Published by:Sarath Mohanan
   First published: