• HOME
  • »
  • NEWS
  • »
  • sports
  • »
  • ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് തോറ്റു; നോക്കൗട്ടിനായി ഇനിയും കാത്തിരിക്കണം

ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് തോറ്റു; നോക്കൗട്ടിനായി ഇനിയും കാത്തിരിക്കണം

ബെംഗളൂരുവിനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്‍റെ നോക്കൗട്ടിനായുള്ള കാത്തിരിപ്പ് നീളും

  • Share this:

    ബെംഗളൂരു∙ ഇന്ത്യൻ സൂപ്പര്‍ ലീഗിൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി. ബെംഗളൂരു എഫ്.സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. ശ്രീകണ്ഠീരവ സ്റ്റേ‍ഡിയത്തിൽ 32–ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്.

    ബെംഗളൂരുവിനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്‍റെ നോക്കൗട്ടിനായുള്ള കാത്തിരിപ്പ് നീളും. സീസണിലെ ഏഴാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയിൽ മൂന്നാമതാണ് ഇപ്പോൾ. സീസണിലെ ഒൻ‌പതാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ബെംഗളുരുവിനെതിരെ സമനില നേടിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു.

    ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടന്ന് ജാവി ഹെർണാണ്ടസ് നൽകിയ പാസിൽനിന്നാണ് റോയ് കൃഷ്ണ ബെംഗളൂരുവിന് വേണ്ടി വിജയ ഗോള്‍ നേടിയത്. പന്തു ലഭിച്ച റോയ് കൃഷ്ണ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ബുദ്ധിമുട്ടേറിയ ആംഗിളിൽ എടുത്ത ഷോട്ട്, ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൽ ഗില്ലിന് പിഴച്ചതോടെ ലക്ഷ്യം കാണുകയായിരുന്നു.

    മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ ഉടനീളം ആക്രമണത്തിൽ മുന്നിട്ടുനിന്നത് ബെംഗളുരു എഫ്സിയായിരുന്നു. രണ്ടാം തവണ 19 തവണയാണ് അവർ ഗോളിലേക്ക് നിറയൊഴിച്ചത്.

    ഫെബ്രുവരി 18ന് കരുത്തരായ എടികെ മോഹൻബഗാനുമായാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

    Published by:Anuraj GR
    First published: